ന്യൂദല്‍ഹി: ഇന്ത്യയിലെ 10 കോടി കര്‍ഷകര്‍ക്ക് കിസാന്‍ യോജനയുടെ ഭാഗമായി പ്രധാനമന്ത്രി മോദി 21,000 കോടി രൂപ കൈമാറി. പ്രധാനമന്ത്രി കിസാന്‍ സമമാന്‍ നിധിയുടെ 11ാം ഗഡുവായാണ് ധനസഹായം നല്‍കിയത്.
മോദി സര്‍ക്കാര്‍ എട്ട് വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി ഹിമാചല്‍ പ്രദേശിലെ ഷിംലയില്‍ നടന്ന ഗരീബ് കല്ല്യാണ്‍ സമ്മേളനത്തിലാണ് തുക കൈമാറിയത്. 10 കോടി കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടാണ് തുക എത്തുക. രണ്ടായിരം രൂപ വീതമാണ് ഒരു കര്ഷകന് ലഭിക്കുക.
പിഎം കിസാന്‍ സമ്മാന്‍ നിധി യോജനയുടെ ഭാഗമായി ഓരോ വര്‍ഷവും 6000 രൂപ വീതം കര്‍ഷകരുടെ അക്കൗണ്ടില്‍ നേരിട്ട് നല്‍കുന്നതാണ് പദ്ധതി. രണ്ട് ഹെക്ടര്‍ വരെ ഭൂമിയുള്ള ഭാര്യയും ഭര്‍ത്താവും കുഞ്ഞുമുള്ള ഒരു കര്‍ഷകകുടുംബത്തിന് ഈ തുക ലഭിക്കും. ജനവരി 1നാണ് 10ാം ഗഡു നല്‍കിയത്.
11ാം ഗഡുവായ തുക ലഭിക്കാന്‍ കര്‍ഷകര്‍ കെവൈസി പൂരിപ്പിച്ചിരിക്കണം. മെയ് 31നകം കെ വൈസി രേഖകള്‍ പൂരിപ്പിക്കണമെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: