കെ. വേണുകുമാര്‍
ഹിന്ദുഐക്യവേദിയുടെ 19-ാം സംസ്ഥാന സമ്മേളനത്തില്‍, കേരളത്തിലെ അഞ്ച് ശതമാനത്തിലും താഴെ വരുന്ന ഹിന്ദു സമുദായങ്ങള്ക്കുവേണ്ടി ഹിന്ദു ന്യൂനപക്ഷ ഐക്യസഭ സമര്‍പ്പിച്ച ആവശ്യങ്ങള്‍.
- ഏകീകൃത സിവില്‍ നിയമം നടപ്പിലാക്കുക.
- ഹിന്ദു സമുദായങ്ങളെ സര്‍ക്കാര്‍ മുന്നാക്ക/പിന്നാക്ക എന്ന പേരില്‍ തരംതിരിച്ചിരിക്കുന്നത് റദ്ദാക്കുക.
- ആകെ ജനസംഖ്യയുടെ അഞ്ച് ശതമാനത്തിലും താഴെവരുന്ന ഹിന്ദു സമുദായങ്ങള്‍ക്ക് ന്യൂനപക്ഷ പദവി ലഭ്യമാക്കുക.
- ഭരണഘടനാവിരുദ്ധമായ ഉദ്യോഗ ഉപസംവരണ വ്യവസ്ഥ റദ്ദാക്കി എല്ലാ ഹിന്ദു വിഭാഗങ്ങളേയും ഒരു യൂണിറ്റായി കണക്കാക്കി സംവരണ വ്യവസ്ഥ പുനഃക്രമീകരിക്കുക.
- മുസ്ലീം വിഭാഗത്തിനും ക്രിസ്തുമതത്തിലെ ഉപവിഭാഗങ്ങള്‍ക്കും ന്യൂനപക്ഷ പദവിയുള്ളതിനാല്‍ സംവരണ ആനുകൂല്യത്തില്‍ നിന്നും ഈ വിഭാഗങ്ങളെ മാറ്റിനിര്‍ത്തുക.
- മുസ്ലീം വിഭാഗങ്ങള്‍, ക്രിസ്തുമതത്തിലെ ഉപവിഭാഗങ്ങള്‍, ലാറ്റിന്‍ കത്തോലിക്ക, ആംഗ്ലോ ഇന്ത്യന്‍ എന്നിവര്‍ നിലവില്‍ ന്യൂനപക്ഷ കോര്‍പ്പറേഷന്റെ പരിധിയില്‍ ഉള്‍പ്പെടുന്നതിനാല്‍ പിന്നാക്ക വികസന കോര്‍പ്പറേഷന്റെ ആനുകൂല്യങ്ങളില്‍ നിന്നും ഈ വിഭാഗങ്ങളെ നീക്കംചെയ്യുക.
- 18 വയസ്സുതികഞ്ഞ ഏതുവ്യക്തിക്കും ഏതുമതവും സ്വീകരിക്കാന്‍ ഭരണഘടന സ്വാതന്ത്ര്യം അനുവദിച്ചിരിക്കുന്നതിനാല്‍ മതസംവരണം നിര്‍ത്തലാക്കുകയും ജാതിവിഭാഗങ്ങള്‍ക്കുമാത്രമായി സംവരണാനുകൂല്യം പരിമിതപ്പെടുത്തുകയും ചെയ്യുക.
- ദേവസ്വംബോര്‍ഡ് ക്ഷേത്രങ്ങളില്‍ ഈശ്വരവിശ്വാസികളായ എല്ലാ ഹിന്ദു ജാതിസമൂഹങ്ങള്‍ക്കും ഭരണപങ്കാളിത്തം ഉറപ്പാക്കുക.
- സര്‍ക്കാര്‍ രൂപീകരിച്ച ന്യൂനപക്ഷ വികസന കോര്‍പ്പറേഷന്റെ ഗുണഭോക്തൃ പരിധിയില്‍ ആകെ ജനസംഖ്യയുടെ അഞ്ച് ശതമാനത്തിലും താഴെവരുന്ന ഹിന്ദു സമുദായങ്ങളെ ഉള്‍പ്പെടുത്തുക.
- ഈ സമുദായങ്ങളുടെ സാമൂഹിക-സാമ്പത്തിക സ്ഥിതിയെപ്പറ്റി പഠിക്കാനും ക്ഷേമം ഉറപ്പാക്കാനും സര്‍ക്കാര്‍ കമ്മീഷനെ നിയമിക്കുക.
- പട്ടികജാതി വിഭാഗങ്ങള്‍ക്ക് നല്കുന്നതുപോലെ നിയമസഭയിലേക്കും ലോക്സഭയിലേക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും മത്സരിക്കാന്‍ മണ്ഡലങ്ങള്‍ അനുവദിക്കുക.
- സമുദായ വികസനത്തിനായി സര്‍ക്കാര്‍ രൂപീകരിച്ചിട്ടുള്ള കോര്‍പ്പറേഷനില്‍ അനൗദ്യോഗിക അംഗങ്ങളായി ഈ കോര്പ്പറേഷന് പദ്ധതികളുടെ ഗുണഭോക്താക്കളായ സമുദായ സംഘടനാ പ്രതിനിധികളെ ഉള്‍പ്പെടുത്തുക.
- സമുദായ വികസനത്തിനായി സര്‍ക്കാര്‍ രൂപീകരിച്ചിട്ടുള്ള കോര്പ്പറേഷന് നല്കുന്ന വായ്പകളുടെ പലിശനിരക്ക് ഏകീകരിക്കുക. (കുറഞ്ഞ പലിശനിരക്കാണ് മതന്യൂനപക്ഷങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ഉള്ളത്.)
- പ്രതിമാസ സ്റ്റൈപ്പന്റും വരുമാന പരിധിയും ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാര്‍ത്ഥികളുടേതിന് സമാനമായി ലഭ്യമാക്കുക.
- സര്‍ക്കാര്‍ ബോര്‍ഡ്-കോര്‍പ്പേറേഷനില്‍ ആകെ ജനസംഖ്യയുടെ അഞ്ച് ശതമാനത്തിലും താഴെവരുന്ന ഹിന്ദു സമൂഹങ്ങള്‍ക്ക് പ്രാതിനിധ്യം നല്‍കുക.
- ഈ സമുദായങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതിയും സ്ഥലവും സാമ്പത്തിക സഹായവും അനുവദിക്കുക.
- അന്തരീക്ഷമലിനീകരണമുണ്ടാക്കുന്ന പെട്രോളിയം ഉപോത്പന്നമായ മെഴുകുതിരികള്‍ വ്യാപകമായി കത്തിക്കുന്നത് ദേശീയ ഹരിതട്രൈബ്യൂണലിന്റെ മാലിന്യം കത്തിക്കുന്നത് വിലക്കിക്കൊണ്ടുള്ള നിയമത്തിന്റെ പരിധിയിലുള്‍പ്പെടുത്തുക.
- ആഘോഷങ്ങളുടെ പേരില്‍ ജീവജാലങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നത് നിയമം മൂലം തടയുക.
- നദികള്‍, ജലസ്രോതസ്സുകള്‍ എന്നിവ മലിനമാക്കുന്നത് നിയമം മൂലം തടയുക.
- ഹിന്ദു സമൂഹങ്ങളുടെ സാമൂഹ്യ ഉന്നമനത്തിനായി ബജറ്റില്‍ പ്രത്യേകം തുക വകയിരുത്തുക.
- മൊത്തം ജനസംഖ്യയുടെ അഞ്ച് ശതമാനത്തിലും താഴെവരുന്ന ഹിന്ദു സമൂഹങ്ങള്‍ക്ക് ഭൂമിയും വീട് വെയ്ക്കാന്‍ വായ്പയും അനുവദിക്കുക.
- സംസ്ഥാനത്തെ മുഴുവന്‍ മദ്യശാലകളും അടച്ച് സമ്പൂര്‍ണ്ണ മദ്യനിരോധനം പ്രവര്ത്തികമാക്കുക.
- പുകയില ഉത്പന്നങ്ങള്‍ നിരോധിക്കുക.
- ഓണം, വിദ്യാരംഭം തുടങ്ങി ഹൈന്ദവ ആചാരാനുഷ്ഠാനങ്ങളെയും സങ്കല്പങ്ങളെയും പൊതുജനമധ്യേ അപഹസിക്കുന്നത് നിയമം മൂലം തടയുകയും കുറ്റകരമാക്കുകയും ചെയ്യുക.
- ഡിസംബര്‍ 18 സര്‍ക്കാര്‍ ന്യൂനപക്ഷ അവകാശ ദിനമായി ആചരിക്കുന്നത് അവസാനിപ്പിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: