അഫ്ഗാനിസ്ഥാനില്‍ ഇന്ത്യാ വിരുദ്ധ ഭീകരസംഘങ്ങള്‍ സജീവമാകുന്നതായി ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്. ലഷ്കറിന്റേയും ജയ്ഷെയുടേയും പരിശീലന ക്യാംപുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. താലിബാന് ഭരണനേതൃത്വവുമായി ഭീകരസംഘടനാ നേതാക്കള്‍ ബന്ധം പുലര്‍ത്തുന്നുവെന്നും യുഎന്‍ നിരീക്ഷണ സംഘത്തിന്റെ മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
അഫ്ഗാനിലെ നംഗര്‍ഹാറില്‍ എട്ട് ജെയ്ഷെ മുഹമ്മദ് പരിശീലന ക്യാമ്പുകളാണ് നടക്കുന്നത്. അതില്‍ മൂന്നെണ്ണം നേരിട്ട് താലിബാന് നിയന്ത്രണത്തിലാണ്” കുനാറിലും നംഗര്‍ഹാറിലും ലഷ്കറി തൊയ്ബയുടെ മൂന്ന് ക്യാമ്പുകള്‍ വീതം നടക്കുന്നുണ്ടെന്നും നേരത്തെ ഇവര്‍ക്ക് താലിബാന് സാമ്പത്തിക സഹായം നല്‍കിയിരുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
2022 ജനുവരിയില്‍ നംഗര്‍ഹാറിലെ ഹസ്ക മേന ജില്ലയിലെ ലഷ്കര്‍ പരിശീലന ക്യാമ്പ് താലിബാന് പ്രതിനിധി സംഘം സന്ദര്‍ശിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ബംഗ്ലാദേശ്, ഇന്ത്യ, മ്യാന്മര്, പാകിസ്താന് എന്നിവിടങ്ങളില്‍ നിന്നുള്ള പൗരന്മാര് ഉള്‍പ്പെടെ നാന്നൂറോളം പേര് ഇന്ത്യയ്ക്കെതിരെ പ്രവര്‍ത്തിക്കാന്‍ തയ്യാറെടുത്തു നില്‍ക്കുന്നുണ്ട്. ”പുതിയ അഫ്ഗാന് ഭരണകൂടം ഇവര്‍ക്ക് ആവശ്യമായ സ്വാതന്ത്ര്യവും സംരക്ഷണവും നല്‍കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.എന്നാല്‍ സാമ്പത്തിക പ്രതിസന്ധി ഭീകര സംഘടനകളെ വലയ്ക്കുന്നുണ്ട്. ഇക്കാരണം കൊണ്ടു തന്നെ അടുത്ത ഒന്നോ രണ്ടോ വര്‍ഷത്തേക്ക് അഫ്ഗാനിസ്ഥാന് പുറത്ത് ആക്രമണം നടത്താന്‍ സംഘടനയ്ക്ക് പ്രാപ്തിയില്ലെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
കാബൂളില്‍ താലിബാന് പിടിച്ചെടുത്തതിന് ശേഷമുള്ള പതിമൂന്നാമത്തെ റിപ്പോര്‍ട്ടാണിത്. ഏതെങ്കിലും അയല്‍രാജ്യത്തിനോ മറ്റു രാജ്യങ്ങള്‍ക്കോ എതിരായി അഫ്ഗാന് മണ്ണ് ഉപയോഗിക്കാന്‍ കാബൂളിലെ സര്‍ക്കാര്‍ ആരെയും അനുവദിക്കുന്നില്ലെന്ന് ദാഹയിലെ താലിബാന് രാഷ്ട്രീയ ഓഫീസ് മേധാവി സുഹൈല്‍ ഷഹീന് കഴിഞ്ഞ ആഴ്ച ടോയിയോട് പറഞ്ഞിരുന്നു. എന്നിരുന്നാലും അഫ്ഗാനിസ്ഥാനിലെ പാകിസ്ഥാന് ആസ്ഥാനമായുള്ള ഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും താലിബാനുമായുള്ള അവരുടെ ബന്ധത്തെക്കുറിച്ചും ഇന്ത്യ ആശങ്കപ്പെടുന്നുണ്ട്. നേരത്തേ, പാക്കിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ലഷ്കറെ തയിബ അടക്കമുള്ള ഭീകര സംഘടനകൾ അഫ്ഗാനിൽ താലിബാന്റെ തിരിച്ചുവരവിനു സാമ്പത്തിക സഹായം നൽകുന്നതായി ഇതേ നിരീക്ഷണ സംഘം റിപ്പോർട്ട് നൽകിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: