ബംഗളൂരു: കർഷക നേതാവ് രാകേഷ് ടികായത്തിന് നേർക്ക് മഷിയെറിഞ്ഞു. ബംഗളൂരുവിൽ കർഷക നേതാവ് പണം തട്ടിയ സംഭവത്തിൽ വിശദീകരണം നൽകുന്നതിനിടെയായിരുന്നു മഷിയേറ് ഉണ്ടായത്. മഷി ഒഴിച്ചവരെ തടയാൻ ടിക്കായത്ത് അനുകൂലികൾക്ക് മർദ്ദനമേറ്റു. ഒടുവിൽ വാർത്താസമ്മേളനം കൂട്ടത്തല്ലിൽ അവസാനിക്കുകയും ചെയ്തു.
കർണാടക രാജ്യ രൈത്ത് സംഘ നേതാവ് കോഡിഹള്ളി ചന്ദ്രശേഖർ കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധഷത്തിനായി ചിലരിൽ നിന്നായി പണം വാങ്ങിയതിന്റെ വിവരങ്ങൾ കഴിഞ്ഞ ദിവസം പ്രാദേശിക മാദ്ധ്യമം പുറത്തുവിട്ടിരുന്നു. ഇത് ആളുകൾക്കിടയിൽ വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. സംസ്ഥാനത്ത് ശക്തമായ സ്വാധീമുളള നേതാവാണ് ചന്ദ്രശേഖര്‍. ഇദ്ദേഹം അടുത്തിടെ ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു. ചന്ദ്രശേഖര്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ എല്ലാം തെറ്റാണെന്ന് വ്യക്തമാക്കാനാണ് രാജേഷ് ടിക്കായത്ത് ഇന്ന് പത്രസമ്മേളനം നടത്തിയത്.
സംഭവത്തിൽ തനിക്ക് പങ്കില്ലെന്ന് കർഷകരോട് രാകേഷ് ടികായത്ത് പറഞ്ഞു. ചന്ദ്രശേഖർ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ കർശന ശിക്ഷ ലഭിക്കണമെന്നും ടികായത്ത് അഭിപ്രായപ്പെട്ടു. ഇതോടെ ഇത് കേട്ടിരുന്ന മറ്റുള്ളവർ രാകേഷ് ടിക്കായത്തിനോട് കയർക്കുകയായിരുന്നു. തുടർന്ന് ഇവർ കയ്യിൽ കരുതിയിരുന്ന മഷി രാകേഷ് ടികായത്തിന്റെ മുഖത്തേക്ക് ഒഴിച്ചു. വേദിയിലെ കസേരകൾ ഉൾപ്പെടെ വേദിയിലേക്ക് എറിഞ്ഞായിരുന്നു ഇവർ പ്രതിഷേധിച്ചത്. ഉടനെ വേദിയിലുണ്ടായിരുന്ന മറ്റുള്ളവർ ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: