ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഹിമാചല്‍ പ്രദേശിലെ സിംല സന്ദര്‍ശിക്കും. രാവിലെ 11 മണിക്ക് പ്രധാനമന്ത്രി ‘ഗരീബ് കല്യാണ്‍ സമ്മേളന’ത്തില്‍ പങ്കെടുക്കും. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ എട്ട് വര്‍ഷം പൂര്‍ത്തിയാക്കുന്നത് അടയാളപ്പെടുത്തുന്നതിനായാണ് പുതുമയുള്ള ഈ പൊതുപരിപാടി.
സംസ്ഥാന തലസ്ഥാനങ്ങള്‍ ജില്ലാ ആസ്ഥാനങ്ങള്‍ കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍ എന്നിങ്ങനെ രാജ്യത്തുടനീളം പരിപാടി സംഘടിപ്പിക്കും. സര്‍ക്കാര്‍ നടപ്പാക്കുന്ന വിവിധ ക്ഷേമപദ്ധതികളെക്കുറിച്ചുള്ള പ്രതികരണം അറിയുന്നതിനായി രാജ്യത്തുടനീളമുള്ള തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുകയെന്നതാണ് സമ്മേളനം വിഭാവനചെയ്യുന്നത്.
രാജ്യത്തുടനീളം മുഖ്യമന്ത്രിമാര്‍, കേന്ദ്ര മന്ത്രിമാര്‍, സംസ്ഥാന മന്ത്രിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, നിയമസഭാ സാമാജികര്‍, മറ്റ് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ എന്നിവര്‍ തങ്ങളുടെ ബന്ധപ്പെട്ട സ്ഥലങ്ങളില്‍ പൊതുജനങ്ങളുമായി നേരിട്ട് സംവദിച്ചുകൊണ്ട് രാവിലെ 9.45ന് ‘ഗരീബ് കല്യാണ്‍ സമ്മേളനം’ ആരംഭിക്കും.
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി (പിഎംകിസാന്‍) പദ്ധതിയുടെ 11ാം ഗഡു സാമ്പത്തിക ആനുകൂല്യവും പ്രധാനമന്ത്രി വിതരണം ചെയ്യും. ഇത് ഗുണഭോക്താക്കളായ ഏകദേശം പത്തുകോടി കര്‍ഷക കുടുംബങ്ങള്‍ക്കുള്ള 21,000 കോടി രൂപ കൈമാറ്റം ചെയ്യാന്‍ സഹായിക്കും. ഈ അവസരത്തില്‍, പ്രധാനമന്ത്രി രാജ്യത്തുടനീളമുള്ള (പിഎംകിസാന്‍) ഗുണഭോക്താക്കളുമായും സംവദിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: