തൃശൂര്‍: നെന്മണിക്കരയില് കുടുംബാരോഗ്യകേന്ദ്രത്തില്‍ 80ഓളം കുട്ടികള്‍ക്ക് വാക്സിന് മാറി നല്കി. ശനിയാഴ്ച നല്കിയ കോവിഡ് പ്രതിരോധ കുത്തിവെയ്പ്പിലാണ് ഈ അബദ്ധം സംഭവിച്ചത്. ജില്ല കളക്ടര്‍ ഹരിത വി കുമാര്‍ ഇത് സംബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസറില്‍ നിന്നും വിശദമായ റിപ്പോര്‍ട്ട് തേടി.
12നും 14നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് യഥാര്‍ത്ഥത്തില്‍ കോര്ബെവാക്സിന് നല്‍കുന്നതിന് പകരം കോ വാക്സിനാണ് നല്‍കിയത്. വാക്സിന് നല്‍കിയതിന് ശേഷമാണ് മരുന്ന് മാറിപ്പോയ വിവരം ആരോഗ്യവകുപ്പ് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. വൈകീട്ട് നാലരയോടെ ജില്ലാ കളക്ടറും ഡിഎംഒയും നെന്മണിക്കരയിലെത്തി.
കൊടകര ബ്ലോക്കിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി മൊഴിയെടുത്തു. ജില്ല കളക്ടര്‍ ഹരിത വി കുമാര്‍, ഡപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.പി. പ്രേംകുമാര്‍ എന്നിവര്‍ എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: