കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡില്‍ ഇനി പറയുന്ന തസ്തികകളില്‍ കരാര്‍ നിയമനത്തിന് 02/KIAL/Rect/2022-23 നമ്പര്‍ വിജ്ഞാപനപ്രകാരം അപേക്ഷകള്‍ ക്ഷണിച്ചു.
* മാനേജര്‍ -റൂട്ട് ഡവലപ്മെന്റ് ഒഴിവ്-1. യോഗ്യത-ഫുള്‍ടൈം എംബിഎ (മാര്‍ക്കറ്റിങ്) ബിരുദവും 8 വര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി 40 വയസ്സ്.
* ഡെപ്യൂട്ടി മാനേജര്‍ ഫിനാന്‍സ്-1, യോഗ്യത-ഐസിഎഐ മെമ്പര്‍/സിഎ, 5 വര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി 45 വയസ്സ്. യോഗ്യത, പ്രവൃത്തിപരിചയം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ തസ്തികകളിലേക്കുള്ള ശമ്പളം.
ബാഗേജ് സ്ക്രീനിംഗ് എക്സിക്യൂട്ടീവ്-24 (നിലവില്‍ 12 ഒഴിവുകള്‍), യോഗ്യത: ഏതെങ്കിലും ബിരുദവും ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയില്‍ (ബിസിഎഎസ്) നിന്നുമുള്ള സ്ക്രീനര്‍ സര്‍ട്ടിഫിക്കറ്റും ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി 35 വയസ്. ശമ്പളം പ്രതിമാസം 31000 രൂപ.
റിക്രൂട്ട്മെന്റ് വിജ്ഞാപനം അഅഅ ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദ്ദേശാനുസരണം അപേക്ഷ ഓണ്‍ലൈനായി ജൂണ്‍ 7 വൈകിട്ട് 5 മണിവരെ സമര്‍പ്പിക്കാവുന്നതാണ്. എഴുത്തുപരീക്ഷ, ഇന്റര്‍വ്യു നടത്തിയാണ് തെരഞ്ഞെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: