തിരുവനന്തപുരം: സംസ്ഥാനത്തെ ആരാധനാലയങ്ങളിൽ ശബ്ദ നിയന്ത്രണത്തിന്റെ ഭാഗമായി ഉച്ചഭാഷിണിയുടെ ഉപയോഗം നിയന്ത്രിക്കാൻ ഉത്തരവിറക്കി സർക്കാർ. ബാലാവകാശ കമ്മിഷൻ ഇടപെട്ടതിനാലാണ് ആദ്യന്തര വകുപ്പ് ആരാധനാലയങ്ങളിൽ ശബ്ദ നിയന്ത്രണത്തിന്റെ ഭാഗമായി ഉച്ചഭാ ഷണിയുടെ ഉപയോഗം നിയന്ത്രിക്കാൻ ഉത്തരവിറക്കിയത്.
2020ൽ ഇറക്കിയ ശബ്ദ മലിനികരണ ചട്ടങ്ങൾ പ്രാബല്യത്തിൽ വന്നെങ്കിലും ആരാധനാലയങ്ങളിൽ ഈ നിയമം നടപ്പിലാക്കിയിട്ടില്ലെന്നു ബാലാവകാശ കമ്മിഷൻ പറഞ്ഞു. ഉച്ചഭാഷിണിയുടെ ഉപയോഗം നിയന്ത്രിക്കാൻ ഡിജിപിക്ക് ചുമതല നൽകി. 2020ലെ കേന്ദ്ര ചട്ടം അനുസരിച്ച് രാത്രി 10 മുതൽ രാവിലെ 6 വരെ ഓഡിറ്റോറിയം, കോൺഫറൻസ് ഹാൾ വിരുന്നു സൽകാരങ്ങൾ, എന്നിവിടങ്ങളിൽ അല്ലാതെ ഉച്ചഭാഷിണികൾ ഉപയോഗിക്കാൻ പാടില്ല.
മതപരമായ ചടങ്ങുകളിലും, മറ്റു പരിപാടികളിലും സർക്കാരിന്റെ അനുമതി കൂടാതെ പൊതു സ്ഥലങ്ങളിൽ ഉച്ചഭാഷിണി ഉപയോഗിക്കാൻ പാടില്ല. എന്നാൽ ഈ നിയമങ്ങൾ പലപ്പോഴും പാലിക്കപ്പെടുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: