കണ്ണൂര്‍ സര്‍വകലാശാലയുടെ വിവിധ പഠന വകുപ്പുകളില്‍ 2022-23 അദ്ധ്യയന വര്‍ഷത്തെ ഇനി പറയുന്ന കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു. പ്രവേശന പരീക്ഷയുടെ റാങ്ക് അടിസ്ഥാനത്തിലാണ് അഡ്മിഷന്. കോഴിക്കോടു മാനന്തവാടി, പാളയാട്, നീലേശ്വരം, മങ്ങാട്ട് പറമ്പ എന്നിവിടങ്ങളില്‍വച്ചാണ് എന്‍ട്രന്‍സ് പരീക്ഷ നടത്തുക. വിശദവിവരങ്ങളടങ്ങിയ പ്രവേശന വിജ്ഞാപനം www.admission.kannuruniversity.ac.in ല്‍ ലഭ്യമാകും. നിര്‍ദേശാനുസരണം അപേക്ഷ ഓണ്‍ലൈനായി ജൂണ്‍ 15 നകം സമര്‍പ്പിക്കാവുന്നതാണ്. വൈവിധ്യമാര്‍ന്ന ഡിസിപ്ലിനുകളില്‍ 31 പിജി പ്രോഗ്രാമുകളിലാണ് പ്രവേശനം.
കോഴ്സുകള്‍: എംഎസ്സി-മൈക്രോ ബയോളജി, ബയോടെക്നോളജി, കമ്പ്യൂട്ടേഷണല്‍ ബയോളജി, മോളിക്യുലര്‍ ബയോളജി, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ക്ലീനിക്കല്‍ ആന്റ് കൗണ്‍സലിങ് സൈക്കോളജി, വുഡ് സയന്‍സ് ആന്റ് ടെക്നോളജി, എന്‍വയോണ്‍മെന്റല്‍ സയന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ്, കെമിസ്ട്രി(മെറ്റീരിയല്‍ സയന്‍സ്), നാനോ സയന്‍സ് ആന്റ് നാനോ ടെക്നോളജി, ഫിസിക്സ് (അഡ്വാന്‍സ്ഡ് മെറ്റീരിയല്‍സ്), ജിയോഗ്രാഫി, അപ്ലൈഡ് സുവോളജി, പ്ലാന്റ് സയന്‍സ് (സ്പെഷ്യലൈസേഷന് എത്തനോബോട്ടണി)
എംഎ- ആന്ത്രോപ്പോളജി, ഇംഗ്ലീഷ്, ഇക്കണോമിക്സ്, ജേണലിസം ആന്റ് മാസ് കമ്യൂണിക്കേഷന്‍, ഹിസ്റ്ററി, മ്യൂസിക് (കര്‍ണാട്ടിക്), മലയാളം, ഹിന്ദി, ട്രൈബല്‍ ആന്റ് റൂറല്‍ സ്റ്റഡീസ്. എല്‍എല്‍എം, ബിഎഎല്‍എല്‍ബി, എംസിഎ, എംഎല്‍ഐഎസ്സി. (എംകോം-പഞ്ചവത്സര ഇന്റഗ്രേറ്റഡ് പ്രോഗ്രാം- വിജ്ഞാപനം ഉടന്‍ പ്രതീക്ഷിക്കാം.)
കോഴ്സുകള്‍, സീറ്റുകള്‍, പ്രവേശന യോഗ്യത, സെലക്ഷന് നടപടിക്രമം, സംവരണം, അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദേശങ്ങള്‍, പ്രവേശന പരീക്ഷയുടെ വിശദാംശങ്ങള്‍, അപ്ഡേറ്റുകള് എന്നിവ വാഴ്സിറ്റിയുടെ അഡ്മിഷന് പോര്‍ട്ടലായ www.admission.kannuruniversity.ac.in ല്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: