ഇടുക്കി : വാഗമണ്‍ ഓഫ് റോഡ് റേസ് സംഘടിപ്പിച്ചത് അനുമതിയില്ലാതെയാണെന്ന് അറിയില്ലായിരുന്നെന്ന് നടന് ജോജു ജോര്‍ജ്. കേസുമായി ബന്ധപ്പെട്ട് നടന് ഇടുക്കി ആര്‍ടിഒയ്ക്ക് മുന്നില്‍ ഹാജരായപ്പോഴാണ് ഇക്കാര്യം അറിയിച്ചത്. അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിന് ലൈസന്‍സ് റദ്ദാക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് ആര്‍ടിഒ ജോജു ജോര്‍ജ്ജിന് നോട്ടീസ് അയച്ചതിനെ തുടരന്നാണ് ഹാജരായത്.
വാഗമണ്ണില്‍ എസ്റ്റേറ്റിനുള്ളിലാണ് റേസ് സംഘടിപ്പിച്ചത്. സംഘാടകര്‍ അനുമതിയില്ലാതെയാണ് റേസ് സംഘടിപ്പിച്ചതെന്ന് അറിഞ്ഞിരുന്നില്ല. എസ്റ്റേറ്റിനുള്ളില്‍ ആയതിനാല്‍ ആര്‍ക്കും അപകടം ഉണ്ടാക്കുന്ന തരത്തിലല്ല വാഹനം ഓടിച്ചതെന്നും ജോജു ജോര്‍ജ് പറഞ്ഞു.
വാഗമണ്ണിലെ ഓഫ് റോഡ് റെയ്സില്‍ പങ്കെടുത്ത് അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിന് പത്താം തീയതിയാണ് ഇടുക്കി ആര്‍ടിഒ നടന് ജോജു ജോര്‍ജിന് നോട്ടീസ് അയച്ചത്. ലൈസന്‍സും വാഹനത്തിന്റെ രേഖകളുമായി നേരിട്ട് ഹാജരാകാനായിരുന്നു നിര്‍ദ്ദേശം.
ഓഫ് റോഡ് റേസിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള സ്ഥലം ആയതിനാല്‍ ആറുമാസം വരെ ലൈസന്‍സ് റദ്ദാക്കാവുന്ന കുറ്റമാണ് ജോജു ചെയ്തത്. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കാന്‍ ജില്ലാ കളക്ടറും മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിനിടെ സംഭവത്തില്‍ വാഗമണ്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ചു പേര് സ്റ്റേഷനില്‍ ഹാജരായി ജാമ്യമെടുത്തിരുന്നു. കെഎസ് യു ഇടുക്കി ജില്ല പ്രസിഡന്റ് ടോണി തോമസാണ് പരാതി നല്‍കിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: