കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് സമ്മേളനത്തിലെ ഇര മതസ്ഥര്ക്കിതിരെ കൊലവിളി നടത്തിയതില്‍ പ്രതികരണവുമായി യുവമോര്‍ച്ച ദേശീയ സെക്രട്ടറി പി.ശ്യാംരാജ്. മത തീവ്രവാദികളുടെ ഒന്നാമത്തെ ശത്രു മാത്രമാണ് സംഘപരിവാര്‍. ശേഷം രണ്ടും മൂന്നും തുടങ്ങി എണ്ണമറ്റ ശത്രുക്കള്‍ അവര്‍ക്ക് ഉണ്ടെന്ന് സമൂഹം മനസിലാക്കണം. മലരും കുന്തിരിക്കവും മാത്രമല്ല, ഭവിയില്‍ ചുവന്ന റീത്ത് കൂടി വാങ്ങി വക്കേണ്ടി വരുമെന്നും ശ്യാം രാജ് പറഞ്ഞു.
പോപ്പുലര്‍ ഫ്രണ്ട് മുദ്രാവാക്യങ്ങള്‍ ആദ്യം സംഘ പരിവാറിന് എതിരായിരുന്നുവെങ്കില്‍ പിന്നീടത് ഹിന്ദുക്കള്‍ക്ക് നേരെയായി. ഇപ്പോള്‍ അവര്‍ ക്രിസ്ത്യന്‍ സമൂഹത്തിനെതിരെയും തിരിഞ്ഞിരിക്കുന്നുവെന്നും ശ്യാംരാജ് ചൂണ്ടിക്കാട്ടി. പിസി ജോര്‍ജിനും കൊലവിളി പ്രസംഗം വിളിപ്പിച്ചവര്‍ക്കും കേരളത്തില്‍ ഇരട്ട നീതിയാണ് ലഭിക്കുന്നത്. നടപടിയെടുക്കാന്‍ സര്‍ക്കാര്‍ എന്തിനാണ് മടിക്കുന്നതെന്നും അദേഹം ചോദിച്ചു.
ദേശീയ പ്രസ്ഥാനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുവാനുള്ള ഒരു സുരക്ഷിത താവളം മാത്രമാണ് പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്ക് സിപിഎം. കമ്യൂണിസ്റ്റുകള്‍ കരുതുന്നത് അവര്‍ സുരക്ഷിതരാണെന്നാണ്. നാളെ അധികാരമില്ലാതാവുമ്പോള്‍ അവര്‍ സിപിഎമ്മിനെതിരെ തിരിയുക തന്നെ ചെയ്യുമെന്നും ശ്യാംരാജ് പറഞ്ഞു. ഫേസ്ബുക്കിലൂടൊയായിരുന്നു അദേഹത്തിന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റ്
“മലരും കുന്തിരിക്കവും മാത്രമല്ല, ചുവന്ന റീത്ത് കൂടി വാങ്ങി വക്കേണ്ടി വരും……..
മത തീവ്രവാദികളുടെ ഒന്നാമത്തെ ശത്രു മാത്രമാണ് സംഘ പ്രസ്ഥാനങ്ങള്‍.അതിനു ശേഷം രണ്ടും മൂന്നും തുടങ്ങി അങ്ങ് ഇന്‍ഫിനിറ്റി വരെ സംഖ്യാ രേഖയുണ്ടെന്ന് മനസിലാക്കണം….
അവരുടെ മുദ്രാവാക്യങ്ങള്‍ ശ്രദ്ധിച്ചോളൂ. ആദ്യം സംഘ പ്രസ്ഥാനങ്ങള്‍ക്കെതിരെയായിരുന്നു. പിന്നീടത് മുഴവന്‍ ഹിന്ദു സമൂഹത്തിനും എതിരെ ആയി. ഈയടുത്ത കാലത്ത് ക്രിസ്ത്യന്‍ സമൂഹം പ്രതികരിച്ചു തുടങ്ങിയപ്പോള്‍ അവര്‍ക്കെതിരെയും…..
ശ്രീ PC ജോര്‍ജിന്റെ പല നിലപാടുകളോടും യോജിപ്പില്ല. പക്ഷേ അദ്ദേഹത്തിനും കുട്ടിയെക്കൊണ്ട് കൊലവിളി മുദ്രാവാക്യം വിളിപ്പിച്ചവര്‍ക്കും രണ്ടു നീതിയാകുന്നത് എങ്ങനെയാണ്? എന്താണ് സര്‍ക്കാരിന് ഇത്ര മടി?
കമ്യൂണിസ്റ്റ്കാര് കരുതിയിരിക്കുന്നത്, അവര്‍ സുരക്ഷിതരാണെന്നാണ്. ദേശീയ പ്രസ്ഥാനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുവാനുള്ള ഒരു സുരക്ഷിത താവളം മാത്രമാണ് പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്ക് CPIM .
നാളെ അധികാരമില്ലാതാവുമ്പോള്‍ അവര്‍ നിങ്ങള്‍ക്കെതിരേയും തിരിയുക തന്നെ ചെയ്യും.
സിറിയയിലും അഫ്ഗാനിലുമെല്ലാം തീവ്രവാദികള്‍ മുസ്ലീം സമുദായത്തെ തന്നെ എങ്ങനെയാണ് ഭരിക്കുന്നതെന്ന് നാം മറന്നു കൂടാ….
പോപ്പുലര്‍ ഫ്രണ്ടിന്റെ കൊലവിളിക്കെതിരേ, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കേരളം ഒരുമിച്ചു തന്നെ നീങ്ങണം.
ഓര്‍ത്തോളൂ,The objects in the mirror are closer than they appear..”
പ്രതികരിക്കാൻ ഇവിടെ എഴുതുക: