ന്യൂദല്‍ഹി: ഇന്ന് ടോക്കിയോയില്‍ വെച്ച് സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്റെ മുതിര്‍ന്ന ഉപദേഷ്ടാവ് ഒസാമു സുസുക്കിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍, സുസുക്കിയുടെ ഇന്ത്യയിലെ സഹകരണവും സംഭാവനയും പ്രധാനമന്ത്രി അനുസ്മരിക്കുകയും ഇന്ത്യയുടെ വാഹന വ്യവസായത്തില്‍ സുസുക്കി മോട്ടോഴ്സിന്റെ പരിവര്‍ത്തനപരമായ പങ്കിനെ അഭിനന്ദിക്കുകയും ചെയ്തു.
സുസുക്കി മോട്ടോര്‍ ഗുജറാത്ത് പ്രൈവറ്റ് ലിമിറ്റഡും മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡും ഓട്ടോമൊബൈല്‍, ഓട്ടോ ഘടക മേഖലകളിലെ ഉത്പ്പാദനബന്ധിത പ്രോത്സാഹന (പിഎല്‍ഐ) പദ്ധതി പ്രകാരം അംഗീകരിച്ച അപേക്ഷകരില്‍ ഉള്‍പ്പെടുന്നതിനെ അവര്‍ അഭിനന്ദിച്ചു. സുസ്ഥിര വളര്‍ച്ചയുടെ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി ഇലക്ട്രിക് വാഹനങ്ങള്‍ക്കും ബാറ്ററികള്‍ക്കും ഉല്‍പ്പാദന സൗകര്യങ്ങളും പുനരുപയോഗ കേന്ദ്രങ്ങളും സ്ഥാപിക്കുന്നതുള്‍പ്പെടെ ഇന്ത്യയിലെ കൂടുതല്‍ നിക്ഷേപ അവസരങ്ങളെക്കുറിച്ച് അവര്‍ ചര്‍ച്ച ചെയ്തു.
ജപ്പാന്-ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനുഫാക്ചറിംഗ് (ജെഐഎം), ജാപ്പനീസ് എന്‍ഡോവ്ഡ് കോഴ്സുകള്‍ (ജെഇസി) എന്നിവയിലൂടെയുള്ള നൈപുണ്യ വികസനം ഉള്‍പ്പെടെ, ഇന്ത്യയില്‍ പ്രാദേശിക നവീകരണ സംവിധാനം കെട്ടിപ്പടുക്കുന്നതിനുള്ള തന്ത്രങ്ങളും അവര്‍ ചര്‍ച്ച ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: