ലഖ്നോ: സമാജ് വാദി പാര്‍ട്ടി എംഎല്‍എമാരുടെ യോഗം ബഹിഷ്കരിച്ച് സീനിയര്‍ സമാജ് വാദി പാര്‍ട്ടി നേതാവ് അസം ഖാനും അമ്മാവനായ ശിവപാല്‍ യാദവും.
ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ അഖിലേഷ് യാദവുമായി സഖ്യത്തിലായിരുന്നെങ്കിലും തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയത്തിന് ശേഷം ശിവപാല്‍ യാദവ് അഖിലേഷുമായി അകല്‍ച്ചയിലാണ്. കഴിഞ്ഞ ദിവസമാണ് സമാജ് വാദി പാര്‍ട്ടിയുടെ സീനിയര്‍ നേതാവായ മുഹമ്മദ് അസംഖാന് ജയില്‍ മോചിതനായത്. . അസംഖാനെ ജയിലില്‍ നിന്നും സ്വീകരിക്കാന്‍ അഖിലേഷ് യാദവ് എത്തിയിരുന്നില്ല.
ശിവപാല്‍ യാദവും അസംഖാനും ചേര്‍ന്ന് പുതിയൊരു പാര്‍ട്ടി രൂപീകരിക്കുമെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നു. ആരോഗ്യപ്രശ്നങ്ങള്‍ കാരണമാണ് സമാജ് വാദി പാര്‍ട്ടി എംഎല്‍എമാരുടെ യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്നാണ് അസംഖാന്റെ വിശദീകരണം. ഇപ്പോള്‍ രാംപൂര്‍ എംഎല്‍എയാണ് അസംഖാന്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിലില്‍ നിന്നും മത്സരിച്ച അസംഖാന് വിജയിച്ചിരുന്നു. മെയ് 20നാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.കഴിഞ്ഞ ദിവസം ജയില്‍ മോചിതനായ അസംഖാന് ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാജ് വാദിപാര്‍ട്ടിയുടെ പ്രകടനത്തില്‍ നിരാശ പ്രകടിപ്പിച്ചിരുന്നു.
അതേ സമയം സമാജ് വാദി പാര്‍ട്ടി ടിക്കറ്റില്‍ എംഎല്‍എയായ അസംഖാന് അടുത്ത ദിവസം സത്യപ്രതിജ്ഞ ചെയ്ത് ഉത്തര്‍പ്രദേശ് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് സമാജ് വാദി പാര്‍ട്ടി എംഎല്‍എ രവിദാസ് മെഹ്റോത്ര അവകാശപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: