ലണ്ടന്‍: യുകെയില്‍ നടന്ന ചര്‍ച്ചയില്‍ ഇന്ത്യയ്ക്കെതിരെ ചെളിവാരിയെറിഞ്ഞ് തന്റെ സ്ഥിരം യജ്ഞം തുടര്‍ന്ന് രാഹുല്‍ ഗാന്ധി.
ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ യുഎസ് ഇടപെടണമെന്ന് ചര്‍ച്ചയില്‍ ഉടനീളം രണ്ട് തവണ വ്യക്തമായും രാഹുല്‍ ആവശ്യപ്പെട്ടു. ഒന്ന് റഷ്യയെ പിന്തുണച്ചതിന്റെ പേരിലാണെങ്കില്‍ രണ്ടാമത്തേത് ഇന്ത്യയില്‍ നഗ്നമായ മനുഷ്യാവകാശലംഘനമുണ്ടെന്ന് അവകാശപ്പെട്ടാണ്. പതിവുപോലെ ലിബറല്‍-ഇടത്- എന്‍ജിഒ ശൃംഖല അവരുടെ മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും രാഹുലിന്റെ ഈ വിടുവായത്തത്തിന് നല്ല പ്രധാന്യം നല്‍കിയിട്ടുണ്ട്. ലണ്ടനിലെ കേംബ്രിഡ്ജില്‍ നടന്ന ‘ഐഡിയാസ് ഫോര്‍ ഇന്ത്യ’ എന്ന സംവാദ പരിപാടിയിലായിരുന്നു രാഹുല്‍ ഗാന്ധി ഇന്ത്യാ വിരുദ്ധ നിലപാടുകള്‍ പ്രകടിപ്പിച്ചത്.
ലഡാക്കിനെ ഉക്രൈനോടും റഷ്യയെ ചൈനയോടും താരതമ്യം ചെയ്തും ദുര്‍ബലമായ ചില വാദമുഖങ്ങള്‍ രാഹുല്‍ ഗാന്ധി അവതരിപ്പിച്ചു. ലക്ഷ്യം യുഎസിനെ ഇന്ത്യയ്ക്കെതിരെ ചൊടിപ്പിക്കുക വഴി യുഎസിന്റെ പ്രീതി പിടിച്ചുപറ്റാനുള്ള ശ്രമമാണ് നടത്തുന്നത്. അതുവഴി ഇന്ത്യയിലെ ബിജെപി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ യുഎസ് പിന്തുണ ലഭിക്കും എന്ന കണക്കുകൂട്ടലും രാഹുല്‍ ഗാന്ധിയ്ക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: