കൊച്ചി : നടിയെ പീഡിപ്പിച്ചെന്ന കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബു ഏത് രാജ്യത്തേയ്ക്ക് കടന്നാലും നാട്ടിലെത്തിക്കാന്‍ തടസ്സമില്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച് നാഗരാജു. പോലീസ് നടപടികള്‍ കടുപ്പിച്ചതോടെ വിജയ് ബാബു ജോര്‍ജിയയിലേക്ക് കടന്നിരുന്നു. ഈ റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു കമ്മിഷണര്‍.
നിലവില്‍ പോലീസിന് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലേക്കാണ് വിജയ് ബാബു കാര്യങ്ങള്‍ കൊണ്ടുപോകുന്നത്. വിജയ് ബാബുവിന്റെ പാസ്പോര്‍ട്ട് കഴിഞ്ഞ ദിവസം റദ്ദാക്കി. നിയമത്തെ ഒഴിവാക്കി കൊണ്ടുള്ള യാത്ര അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ടാക്കുമെന്നും കമ്മിഷണര്‍ പ്രതികരിച്ചു.
പിഡന പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാല വിദേശത്തേയ്ക്ക് കടന്ന വിജയ് ബാബുവിനെ തിരിച്ചെത്തിക്കാന്‍ റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കും. പാസ്പോര്‍ട്ട് റദ്ദാക്കിയ പോലീസ് വിസയും റദ്ദാക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാന്‍ ധാരണയില്ലാത്ത രാജ്യമാണ് ജോര്‍ജിയ.ഈ സാഹചര്യത്തില്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനാണ് പോലീസ് ഉദ്ദേശിക്കുന്നത്.
നേരത്തെ മെയ് 19-ന് പാസ്പോര്‍ട്ട് ഓഫീസര്‍ മുന്‍പാകെ ഹാജരാകാമെന്ന് വിജയ് ബാബു അറിയിച്ചിരുന്നുവെങ്കിലും വിദേശത്ത് ഒളിവില്‍ തന്നെ തുടരുകയായിരുന്നു. താന്‍ ബിസിനസ് ടൂറിലാണെന്നും മെയ് 24ന് മാത്രമേ എത്തുകയുള്ളുവെന്നും വിജയ് ബാബു പാസ്പോര്‍ട്ട് ഓഫീസറെ അറിയിച്ചിരിക്കുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ ജോര്‍ജിയയിലേക്ക് കടന്നതായി വവരം ലഭിച്ചത്.
അതേസമയം വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ചയാണ് പരിഗണിക്കുക. മുന്‍കൂര്‍ ജാമ്യം ലഭിച്ചെങ്കില്‍ മാത്രമേ ഇയാള്‍ ഇനി ഇന്ത്യയിലേക്ക് തിരിച്ചുവരൂവെന്നാണ് റിപ്പോര്‍ട്ട്. കോടതി നടപടികള്‍ നീണ്ടുപോകുന്നതിനാലാണ് വിജയ്ബാബു ജോര്‍ജിയയിലേക്ക് കടന്നതെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: