ആലപ്പുഴ: ആലപ്പുഴ നഗരത്തില്‍ പോപ്പുലര്‍ഫ്രണ്ടിന്റെ സംസ്ഥാന തല സമ്മേളനത്തിനും റാലിക്കും പോലീസിന്റെ എതിര്‍പ്പിനെ മറികടന്ന് അനുമതി നല്‍കിയത് വിവാദമാകുന്നു. സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ പരിപാടിക്ക് അനുമതി നല്കാന് ജില്ലാ പോലീസും ജില്ലാ ഭരണകൂടവും ആദ്യം തയ്യാറായില്ല. ഒടുവില്‍ ഉന്നതങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ഉപാധികളോടെ അനുമതി നല്‍കിയത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ പിന്തുണ ഉറപ്പിക്കുന്നതിന് ഭരണകക്ഷിയും മതതീവ്രവാദികളും തമ്മിലുണ്ടാക്കിയ രഹസ്യധാരണയാണ് അനുമതിക്ക് പിന്നിലെന്നാണ് ആക്ഷേപം.
ഹൈക്കോടതി പോലും മതതീവ്രവാദ സംഘടനകളെന്ന് പ്രഖ്യാപിച്ച എസ്ഡിപിഐക്കും പോപ്പുലര്‍ഫ്രണ്ടിനും ശക്തിപ്രകടനം നടത്താന്‍ ഒത്താശ ചെയ്തതിലൂടെ സര്‍ക്കാര്‍ ഇത്തരം സംഘടനകള്‍ക്ക് കീഴടങ്ങിയെന്നാണ് വിമര്‍ശനം. ഈ മാസം 21നാണ് പോപ്പുലര്‍ഫ്രണ്ട് സമ്മേളനം. ആലപ്പുഴയില്‍ നടത്തിയ രണ്ട് അരുംകൊലകള്‍ക്ക് പിന്നാലെ ഇത്തരത്തില്‍ സമ്മേളനം നടത്തുന്നത് കേസിലെ സാക്ഷികളെയും കൊലയ്ക്കിരയായവരുടെ ബന്ധുക്കളെയും ഭയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ആര്‍എസ്എസ് പ്രവര്ത്തകന് നന്ദുവിനെയും ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രണ്‍ജീത് ശ്രീനിവാസനെയും കൊലപ്പെടുത്തിയതിന് പിന്നാലെയാണ് ഇങ്ങനെയൊരു പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. രണ്‍ജീത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ പ്രധാന പ്രതികളെയടക്കം ഇനിയും പിടികൂടാനുണ്ട്. കഴിഞ്ഞ ദിവസമാണ് പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
രണ്‍ജീത്തിന്റെ വീടിന്റെ അരകിലോമീറ്റര്‍ ചുറ്റളവിനുള്ളിലാണ് പോപ്പുലര്‍ഫ്രണ്ട് റാലി സംഘടിപ്പിച്ചിട്ടുള്ളത്. നേരത്തെ രണ്‍ജീത് കൊലപ്പെട്ട് ഏതാനും ദിവസങ്ങള്‍ക്കകം വീടിന് തൊട്ടടുത്ത് റെയ്ബാന്‍ ഓഡിറ്റോറിയത്തില്‍ ഷാന്‍ അനുസ്മരണം സംഘടിപ്പിച്ചിരുന്നു. ജില്ലാ പോലീസ് മേധാവി അനുമതി നിഷേധിച്ചെങ്കിലും പോലീസിനെ പരിഹാസ്യരാക്കി നിശ്ചയിച്ച സമയം അതേ വേദിയില്‍ പരിപാടി നടത്താന്‍ പോപ്പുലര്‍ഫ്രണ്ടിനെ സഹായിച്ചതും ഇത്തരത്തിലെ ഉന്നത ഇടപെടലായിരുന്നു. നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന മതതീവ്രവാദ സംഘടനകളുടെ ശക്തികള്‍ സര്‍ക്കാരിലും ഭരണകക്ഷിയിലും ഉണ്ടെന്ന് വ്യക്തമാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: