റോം: ഇറ്റാലിയന്‍ ലീഗില്‍ കിരീട പോരാട്ടം ഫോട്ടോഫിനിഷിലേക്ക്. എസി മിലാനും ഇന്റര്‍ മിലാനും ആദ്യ സ്ഥാനങ്ങളില്‍ വിജയങ്ങള്‍ തുടര്‍ന്നു. കഴിഞ്ഞ മത്സരത്തില്‍ അറ്റ്ലാന്റയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് എസി മിലാന് തോല്‍പ്പിച്ചത്. കാഗ്ലിരിയെ ഇന്റര്‍ മിലാന് തോല്‍പ്പിച്ചത് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക്.
നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതാണ് എസി മിലാന്. 83 പോയിന്റുള്ള എസി മിലാന് രണ്ടാമതുള്ള ഇന്റര്‍ മിലാനേക്കാള്‍ രണ്ട് പോയിന്റ് അധികമാണ്. ഒരു മത്സരം ബാക്കിനില്‍ക്കെ കിരീടം പിടിക്കാന്‍ രണ്ട് ടീമിനും സാധ്യത. അവസാന മത്സരത്തില്‍ വിജയിച്ചാല്‍ എസി മിലാന് കിരീടം നേടാം. എസി മിലാന് തോല്‍ക്കുകയും ഇന്റര്‍ മിലാന് വിജയിക്കുകയും ചെയ്താല്‍ ഇന്റര്‍ കപ്പ് നേടും. 11 വര്‍ഷത്തിനിടെ ആദ്യ കിരീടമാണ് എസി മിലാന് നോട്ടമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: