കോഴിക്കോട്: മാവൂരിൽ ചാലിയാറിന് കുറുകെ മലപ്പുറം – കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന നിര്‍മാണത്തിലിരുന്ന പാലം തകർന്നുവീണു. അപകടത്തിൽ നിർമാണ പ്രവൃത്തിയിൽ ഏർപ്പെട്ടിരുന്ന രണ്ട് തൊഴിലാളികൾക്ക് പരിക്കേറ്റു. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. തൂണുകള്‍ക്ക് മുകളില്‍ സ്ലാബ് ഇടുന്നതിന് വേണ്ടി സ്ഥാപിച്ച മൂന്നു ബീമുകളാണ് തകര്‍ന്നുവീണത്. രാവിലെ ഒന്‍പതുമണിയോടെയാണ് സംഭവം.
കഴിഞ്ഞ രണ്ടുവര്‍ഷമായി ഇവിടെ പാലം പണി നടന്നുകൊണ്ടിരിക്കുകയാണ്. ഇന്നലെ പ്രദേശത്ത് കനത്ത മഴ ലഭിച്ചിരുന്നു. പാലത്തില്‍ വിശദമായ പരിശോധന നടത്തുമെന്ന് അധികൃതര്‍ പറഞ്ഞു. കൂളിമാട് നിന്നും മലപ്പുറം മപ്പുറം ഭാഗത്തേക്കുള്ള പാലത്തിന്റെ ബീമാണ് നിലംപൊത്തിയത്. താല്‍ക്കാലികമായി സ്ഥാപിച്ച തൂണുകള്‍ താഴ്ന്നുപോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
നാലു ദിവസം മുമ്പാണ് തകര്‍ന്നതിന്റെ മറുഭാഗത്ത് ബീമുകള്‍ സ്ഥാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: