കൊച്ചി: നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരായ ലൈംഗിക പീഡന പരാതിയില്‍ പ്രതികരിച്ച് നടി മല്ലിക സുകുമാരന്‍. ഒരു മാദ്ധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് മല്ലിക സുകുമാരന്റെ പാരമര്‍ശം. ഒരാളുടെ സ്വഭാവം മോശമാണെന്ന് മനസിലായാല്‍ വീണ്ടും എന്തിനാണ് അയാളുടെ അടുത്തേയ്ക്ക് പോകുന്നതെന്നും മല്ലിക ചോദിച്ചു. ഒന്നിലേറെ തവണ വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്ന് പറയുന്നത് സത്യസന്ധമായി തോന്നുന്നില്ലെന്ന് മല്ലിക സുകുമാരന്‍ പറഞ്ഞു.
പല തവണ പീഡിപ്പിച്ചുവെന്നാണ് ആ പെണ്‍കുട്ടി പറയുന്നത്. അയാള്‍ മോശമാണെങ്കില്‍ എന്തിന് വീണ്ടും അയാളുടെ അടുത്തേയ്ക്ക് പോയി. ഒരു തവണ ദുരനുഭവം ഉണ്ടായാല്‍ അത് മറ്റാരെയെങ്കിലും അറിയിക്കേണ്ടതല്ലേ. അതൊന്നും ചെയ്യാതെ ഒരു സുപ്രഭാതത്തില്‍ വന്ന് പീഡിപ്പിച്ചുവെന്ന് മറയുന്നത് സത്യസന്ധമായി തോന്നുന്നില്ല. ആര്‍ക്കെതിരെയാണെങ്കിലും തക്കതായ കാരണം ഉണ്ടെങ്കില്‍ മാത്രമേ ആരോപണം ഉന്നയിക്കാവൂ എന്നും മല്ലിക പറഞ്ഞു.
നടിയെ ആക്രമിച്ച സംഭവത്തില്‍ താന്‍ പൂര്‍ണ്ണമായും അതിജീവതയ്ക്ക് ഒപ്പമാണെന്നും മല്ലിക സുകുമാരന്‍ പറഞ്ഞു. ജോലി ചെയ്യാന്‍ പോയ കുട്ടിയാണ് ആക്രമിക്കപ്പെട്ടത്. അതിന്റെ എല്ലാ വശങ്ങളും തനിക്കറിയാമെന്നും അവര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: