തിരുവനന്തപുരം: 2022 ജൂണ്‍ 15നു ശേഷം, 500 രൂപയ്ക്കു മുകളിലുള്ള കുടിവെള്ള ബില്ലുകള്‍ ഓണ്‍ലൈന്‍ വഴി മാത്രം അടയ്ക്കേണ്ടതാണെന്ന് കേരള വാട്ടര്‍ അതോറിറ്റി അറിയിച്ചു.
ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ഓണ്‍ലൈന്‍ ആയി അടയ്ക്കാന്‍ https://epay.kwa.kerala.gov.in/ സന്ദര്‍ശിക്കാം. യുപിഐ ആപ്പുകള്‍ ഉപയോഗിച്ചും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും കുടിവെള്ള ചാര്‍ജ് ഓണ്‍ലൈന്‍ ആയി അടയ്ക്കാം. ഓണ്‍ലൈന്‍ ആയി അടയ്ക്കുന്ന ബില്ലുകള്‍ക്ക്, ബില്‍ തുകയിന്മേല് ഒരു ശതമാനം കിഴിവ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ഫ്രീ നമ്പര്‍ 1916.
പ്രതികരിക്കാൻ ഇവിടെ എഴുതുക: