കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ പിന്തുണയ്ക്കുമെന്ന് ബെംഗളൂരു സ്ഫോടന കേസ് പ്രതിയായ അബ്ദുള്‍ നാസര്‍ മഅദനിയുടെ പാര്‍ട്ടി. തൃക്കാക്കരയുടെ വികസനത്തിന് എല്‍ഡിഎഫാണ് വിജയിക്കേണ്ടത്. തൃക്കാക്കരയില്‍ പിഡിപിക്ക് 5000 വോട്ടുകളുണ്ടെന്നും അവര്‍ അവകാശപ്പെട്ടു. കഴിഞ്ഞ നിമയസഭാ തെരഞ്ഞെടുപ്പിലും പിഡിപി ഇടതുമുന്നണിക്കാണ് പിന്തുണ പ്രഖ്യാപിച്ചിരുന്നത്. പാര്‍ട്ടി അനുഭാവികളുടെ ഉള്‍പ്പടെ വോട്ട് എല്‍ഡിഎഫിന് ലഭ്യമാക്കാന്‍ പരിശ്രമിക്കുമെന്നും പിഡിപി പറഞ്ഞു.
അതേസമയം, പഴയ പ്രൗഡമായ കേരളം വീണ്ടെടുക്കാനാണ് ബിജെപി പോരാടുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് പറഞ്ഞു. മുഖ്യമന്ത്രി പറയുന്ന കേരളമല്ല യഥാര്‍ത്ഥ കേരളം. 3.2 ലക്ഷം പൊതുകടമുള്ള സംസ്ഥാനമാണ് ഇന്ന് കേരളം. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാത്ത സംസ്ഥാനമാണ് നമ്മുടേത്.
കൊവിഡ് കാലത്ത് 28,000 കോടി രൂപ സംസ്ഥാനം കടം വാങ്ങിച്ചത് ആര്‍ക്ക് വേണ്ടിയാണെന്ന് വ്യക്തതയില്ല. ഒരു രൂപ പോലും ജനങ്ങള്‍ക്ക് വേണ്ടി സംസ്ഥാനം ചിലവഴിച്ചിട്ടില്ല. കൊവിഡ് പ്രതിരോധത്തിന് വേണ്ടി കേന്ദ്രം നല്കിയ തുക മാത്രമാണ് ഉപയോഗിച്ചത്. കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് കടം വാങ്ങുന്നതിന് പരിധിവെച്ചാല്‍ ശമ്പളവും പെന്‍ഷനും കൊടുക്കാനാവാത്ത സംസ്ഥാനമായി കേരളം മാറുമെന്നും സുരേന്ദ്രന് പറഞ്ഞു.
ഏത് വികസന മാതൃകയെ കുറിച്ചാണ് പിണറായി പറയുന്നത്. കഴിഞ്ഞ ആറുവര്‍ഷമായി എന്ത് വികസനമാണ് ഇടതുസര്‍ക്കാര്‍ നടപ്പിലാക്കിയത്? കൊച്ചി മെട്രോയ്ക്ക് പണം അനുവദിച്ചത് കേന്ദ്രസര്‍ക്കാരാണ്. അമൃത് പദ്ധതിക്ക് പണം അനുവദിച്ചത് കേന്ദ്രമാണ്. ആയിരക്കണക്കിന് ഏക്കര്‍ ഭൂമിയില്‍ തുടങ്ങിയ സ്മാര്‍ട്ട്സിറ്റി എവിടെയെത്തി? എറണാകുളത്ത് ഉണ്ടായ വികസനം എല്ലാം മോദി സര്‍ക്കാര്‍ നല്‍കിയതാണ്. തൃക്കാക്കരയില്‍ വീടില്ലാത്ത ആയിരങ്ങളുണ്ട്. വോട്ട്ബാങ്ക് അല്ലാത്തതിനാല്‍ സര്‍ക്കാര്‍ അവരെ അവഗണിക്കുകയാണ്.
പാലാബിഷപ്പ് സമുദായത്തിന്റെ ആശങ്ക പറഞ്ഞപ്പോള്‍, ജോര്‍ജ് എം തോമസ് സത്യം പറഞ്ഞപ്പോള്‍ അവരെ ഒറ്റപ്പെടുത്തിയത് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാരുമാണ്. ഒരു മതപണ്ഡിതന് പരസ്യമായി പത്താംക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ അപമാനിച്ചിട്ടും മുഖ്യമന്ത്രിയും സര്‍ക്കാരും പ്രതികരിച്ചില്ല. അവരാണ് പിസി ജോര്‍ജിനെതിരെ കേസെടുക്കുന്നതെന്നും സുരേന്ദ്രന് പറഞ്ഞു. കോഴിക്കോട് നഗരത്തില്‍ ഭീകരവാദ പരിശീലനത്തിന് ഉപയോഗിച്ച വെടിയുണ്ടകള്‍ പിടിച്ചെടുത്തു. നഗരങ്ങളില്‍ പോലും ഭീകരവാദ പരിശീലനം ആരംഭിച്ചു കഴിഞ്ഞുവെന്ന് സുരേന്ദ്രന് ചൂണ്ടിക്കാണിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: