ന്യൂദൽഹി:താജ്മഹൽ സ്ഥിതി ചെയ്തിരുന്ന ഭൂമി ജയ്പൂർ രാജകുടുംബത്തിന്റെ കൊട്ടാരമായിരുന്നെന്നും ഭൂമി പിന്നീട് മുഗൾ ചക്രവർത്തിയായിരുന്ന ഷാജഹാൻ കൈവശപ്പെടുത്തുകയുമായിരുവെന്ന് രാജകുടുംബാംഗവും ബിജെപി എംപിയുമായ ദിയാ കുമാരി. രാജസ്ഥാനിലെ രാജ്സമദ് മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംപി കൂടിയാണ് ദിയാ കുമാരി. ഇതിനുള്ള രേഖകളും തെളിവുകളും തന്റെ പക്കലുണ്ടെന്നും അവർ വ്യക്തമാക്കി.
“ഇന്നത്തേതുപോലെ സർക്കാർ ഒരു ഭൂമി ഏറ്റെടുത്താൽ അതിന് അർഹമായ നഷ്ടപരിഹാരം നൽകുന്ന രീതി അന്നില്ല. അന്ന് രാജകുടുംബത്തിന് ഷാജഹാൻ ചക്രവർത്തി നഷ്ടപരിഹാരം നൽകിയില്ലെന്നും കേട്ടിട്ടുണ്ട്, ഭൂമി കൈവശപ്പെടുത്തിയതിനെതിരെ അപ്പീൽ നൽകാവുന്ന നിയമം അന്നുണ്ടായിരുന്നില്ല, ചരിത്രപരമായി താജ്മഹൽ ഭൂമി തീർച്ചയായും ജയ്പൂർ രാജകുടുംബത്തിന്റേതാണെന്ന് ദിയാ കുമാരി പറയുന്നു.”- ദിയാകുമാരി പറഞ്ഞു.
രാജകുടുംബം സ്വയം ഹരജി നൽകുമോ എന്ന കാര്യത്തിൽ കൂടിയാലോചടന നടത്തേണ്ടതുണ്ടെന്നും അവർ പറഞ്ഞു.
കഴിഞ്ഞ ദിവസം താജ്മഹലിലെ അടച്ചിട്ട 22 മുറികളില്‍ ശിവക്ഷേത്രമായിരുന്നെന്ന് തെളിയിക്കുന്ന വിഗ്രഹങ്ങളും ഹിന്ദുമതത്തിലെ വേദഗ്രന്ഥങ്ങളും ഉണ്ടെന്നും ഈ മുറികള്‍ തുറക്കാന്‍ ഉത്തവിടണമെന്നും ആവശ്യപ്പെട്ട് ബിജെപി അയോധ്യ മീഡിയ ഇന്‍ചാര്‍ജ് രജ്നീഷ് സിങ്ങ് അലഹബാദ് ഹൈക്കോടതിയിൽ നല്കിയ പൊതുതാല്പര്യ ഹർജി തള്ളിയിരുന്നു. ഭരണഘടനാപരമോ നിയമപരമോ ആയ ഏത് അവകാശമാണ് ലംഘിക്കപ്പെട്ടിരിക്കുന്നതെന്ന കാര്യം ഹര്‍ജിയില്‍ വ്യക്തമാക്കിയില്ലെന്നും തീരെ നിസ്സാരമായാണ് ഈ പൊതുതാല്പര്യഹര്ജി സമര്‍പ്പിച്ചിരിക്കുന്നതെന്നും പറഞ്ഞാണ് കോടതി ഹര്‍ജി തള്ളിയത്. തേജോ മഹാലയ എന്നറിയപ്പെട്ടിരുന്ന ശിവക്ഷേത്രമാണ് പിന്നീട് താജ്മഹലായി മാറിയതെന്നാണ് ഹർജിയിൽ പറയുന്നത്. എ.ഡി 1212ൽ തേജോ മഹാലയ ക്ഷേത്രം രാജാ പരമർദി ദേവ് നിർമിച്ചതായി പല ചരിത്ര പുസ്തകങ്ങളിലും പരാമർശിക്കുന്നുണ്ടെന്നും ഈ ക്ഷേത്രം പിന്നീട് ജയ്പൂർ മഹാരാജാവായിരുന്ന രാജ മാൻ സിങ്ങിന് അവകാശമായി ലഭിച്ചതായും അദ്ദേഹം പറയുന്നു. പിന്നീട് ഇത് രാജാജയ് സിങ് കൈവശപ്പെടുത്തുകയും 1632-ൽ ഷാജഹാൻ ഭാര്യയുടെ സ്മാരകമാക്കി മാറ്റുകയും ചെയ്തതായും ഹരജിയിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: