ന്യൂദല്‍ഹി: അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയെ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീണ്‍ പവാര്‍ ഇന്ന് അഭിസംബോധന ചെയ്തു. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവുമായി സഹകരിച്ച് ഇന്ത്യന്‍ നഴ്സിംഗ് കൗണ്‍സിലാണ് (ഐഎന്‍സി) പരിപാടി സംഘടിപ്പിച്ചത്.
രാഷ്ട്രത്തിനുവേണ്ടിയുള്ള അവരുടെ സമര്‍പ്പണ സേവനത്തിന് മുഴുവന്‍ നഴ്സിംഗ് സമൂഹത്തെയും അഭിനന്ദിച്ചുകൊണ്ട് നഴ്സുമാരാണ് ആരോഗ്യ സംരക്ഷണ വ്യവസായത്തിന്റെ നട്ടെല്ല് എന്ന് ഡോ. ഭാരതി പ്രവീണ്‍ പവാര്‍ പറഞ്ഞു. കോവിഡ് മഹാമാരി നേരിടുന്നതില്‍ നഴ്സിംഗ് സമൂഹത്തിന്റെ ശ്രദ്ധേയമായ പങ്കിനെ കേന്ദ്രമന്ത്രി അഭിനന്ദിച്ചു. ആരോഗ്യ മേഖലയിലെ ഏകദേശം 59ശതമാനവും നഴ്സാണ്. നിലവില്‍ ആരോഗ്യ മേഖലയിലെ ഏറ്റവും വലിയ തൊഴില്‍ ഗ്രൂപ്പാണ് നഴ്സിംഗെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
നഴ്സിംഗ് മേഖലയിലെ സര്‍ക്കാരിന്റെ സംരംഭങ്ങളെ എടുത്തുകാട്ടി, ഐഎന്‍സിയും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും ചേര്‍ന്ന് Â വികസിപ്പിച്ച നഴ്സുമാരുടെ ലൈവ് രജിസ്റ്റര്‍ ആയ ‘നഴ്സസ് രജിസ്ട്രേഷന് & ട്രാക്കിംഗ് സിസ്റ്റം’ എന്ന സാങ്കേതിക പ്ലാറ്റ്ഫോമിനെക്കുറിച്ച് കേന്ദ്ര സഹമന്ത്രി വിശദീകരിച്ചു. നിലവില്‍ ജോലി ചെയ്യുന്ന നഴ്സുമാരുടെ ഏറ്റവും പുതിയ വിവരങ്ങള്‍ നല്കുന്ന ഒരു ഓണ്‍ലൈന്‍ രജിസ്ട്രിയാണ് ഇന്ത്യന്‍ നഴ്സസ് ലൈവ് രജിസ്റ്റര്‍. അതുവഴി ഇന്ത്യയിലെ നഴ്സിംഗ് പ്രൊഫഷണലുകള്‍ക്കായുള്ള മികച്ച മനുഷ്യവിഭവശേഷി ആസൂത്രണത്തിലും നയരൂപീകരണത്തിലും സര്‍ക്കാരിനെ സഹായിക്കുന്നു.
ഇതിനുപുറമെ, നഴ്സിംഗ് ഫാക്കല്‍റ്റികള്‍ക്ക് അത്യാധുനിക പരിശീലനം നല്‍കുന്നതിനായി ഡല്‍ഹി എന്‍സിആറില്‍ നൈപുണ്യ സിമുലേഷന്‍ ലാബും ഐഎന്‍സി സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ, ക്രിട്ടിക്കല്‍ കെയര്‍ റെസിഡന്‍സിയില്‍ നഴ്സ് പ്രാക്ടീഷണര്‍മാരെ ഉപയോഗിക്കുന്നതിനുള്ള പരിപാടി ഐഎന്‍സി വികസിപ്പിച്ചിട്ടുണ്ട്. കൂടാതെ വയോജനമനോരോഗചികിത്സ തുടങ്ങിയ മേഖലകളില്‍ നഴ്സിംഗ് കോഴ്സുകള്‍ ആരംഭിക്കുന്നതിനായിയുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: