ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ പുതു ഭാരതത്തിന്റെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിന് രാജ്യത്ത് ഉടനീളമുള്ള ദേശിയ പാതാ ശൃംഖലയുടെ വിപുലീകരണം നടത്തുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര ഉപരിതലപൊതു ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. ഇതിനായി 2022-23ല്‍ പ്രതിദിനം 50 കിലോമീറ്റര്‍ എന്ന റെക്കോര്‍ഡ് വേഗതയില്‍ 18,000 കിലോമീറ്റര്‍ ദേശിയ പാത Â നിര്‍മ്മിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പദ്ധതി ഇടുന്നു.
2025ഓടെ രണ്ട് ലക്ഷം കിലോമീറ്റര്‍ ദേശിയ പാത ശൃംഖലയുടെ വികസനമാണ് സര്‍ക്കാരിന്റെ സമഗ്ര ലക്ഷ്യം എന്ന് മന്ത്രി ട്വിറ്ററില്‍ കുറിച്ചു. റോഡ് അടിസ്ഥാന സൗകര്യം ആത്മ നിര്‍ഭര്‍ ഭാരത്തിന്റെ ആത്മാവാണെന്നും, അതുകൊണ്ടുതന്നെ, സമയബന്ധിതമായും ലക്ഷ്യബോധത്തോടെയും ലോകോത്തര നിലവാരത്തിലുള്ള റോഡ് അടിസ്ഥാന സൗകര്യത്തിന്റെ വികസനം അത്യാവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: