റാസല്‍ഖൈമയില്‍ പാതയോരത്ത് നനഞ്ഞുകുതിര്‍ന്ന മണ്ണില്‍ പുതഞ്ഞു കിടന്ന ഒട്ടകത്തെ രക്ഷപ്പെടുത്തി Â ഒരു സംഘം ആളുകള്‍.ഒട്ടകത്തിനെ രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ഡോഗ് പാര്‍ക്കിലേക്ക് പോകുകയായിരുന്ന ഇയാന്‍ മുര്‍ഫി, ക്രിസ്റ്റീന്‍ വില്‍സണ്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ട ഒട്ടകത്തെ ആദ്യം കണ്ടത്.
Â
ദയനീയവസ്ഥ മനസിലായ ഇവര്‍ ഒട്ടകത്തെ രക്ഷിക്കുന്നതിനായി വാഹനത്തില്‍ സൂക്ഷിച്ചിരുന്ന ഷവല്‍ ഉപയോഗിച്ച് ഒട്ടകത്തിനു ചുറ്റുമുളള മണ്ണ് നീക്കം ചെയ്യാനായിരുന്നു ഇവരുടെ ശ്രമം. ഇത് കണ്ട് സമീപത്തുണ്ടായിരുന്നവരും അതിനൊപ്പം കൂടി.ഒട്ടകത്തിന്റെ മുന്‍കാലുകള്‍ കെട്ടുപിണഞ്ഞ നിലയില്‍ മണ്ണിലാഴ്ന്നു പോയതിനാല്‍ അതിന് ചലിക്കാന്‍ സാധിക്കാതെ വന്നത്.
Â
15 പേര് മണിക്കൂറുകള്‍ നീണ്ട തുടര്‍ച്ചയായ ശ്രമത്തിനൊടുവിലാണ് ഒട്ടകത്തിനെ പുറത്തെത്തിക്കാന്‍ സാധിച്ചത്.ഏറെ നേരത്തിന് പരശ്രമത്തിന് ശേഷമാണ് ഒട്ടകം നടന്നത്.ഒട്ടകത്തിന്റെ ഉടമയും രക്ഷാപ്രവര്‍ത്തിന് ഒപ്പം ഉണ്ടായിരുന്നു.ദൗത്യത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം ഉടമ നന്ദി അറിയിച്ചു.
ഒട്ടകം
പ്രതികരിക്കാൻ ഇവിടെ എഴുതുക: