ഏലംക്കുളം: റെയില്‍വേ പാലത്തിന് മുകളില്‍ നിന്ന് അമ്മയുടെ കൈയ്യില്‍ നിന്ന് കുഞ്ഞിനെ പുഴയില്‍ കാണാതായി.മാനസികാസ്വാസ്ഥ്യമുളള 35കാരിയായ യുവതിയുടെ കൈയ്യില്‍ നിന്നാണ് കുഞ്ഞിനെ കാണാതായത്.ട്രെയിന്‍ കടന്ന് പോയപ്പോള്‍ ഉണ്ടായ കുലക്കം മൂലം കുഞ്ഞ് കൈയില്‍ നിന്ന് തൂതപ്പുഴയില്‍ വീണു എന്നാണ് യുവതി പറയുന്നത്. ഇന്നലെ രാത്രി പതിനൊന്നിന് ഏലംകുളം പാലത്തോള്‍ മപ്പാട്ടുകര പാലത്തിലാണ് സംഭവം നടന്നത്്.കുഞ്ഞിന് പതിനൊന്ന് ദിവസം മാത്രമാണ് പ്രായം. യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ്.
Â
പാലത്തിന് അരക്കിലോമീറ്റര്‍ അകലെയുളള വീട്ടില്‍ നിന്ന് രാത്രി ഒന്‍പത് മണിയോടെ കുഞ്ഞിനെയും യുവതിയേയും കാണാതായതായി വീട്ടുകാര്‍ പറയുന്നു. ഇതിന്റെ അന്വേഷണം നടക്കുന്നതിനിടെ യുവതി മാത്രം തിരിച്ചു വന്നു.കുഞ്ഞ് എവിടെ എന്ന് ചോദിച്ചപ്പോള്‍ കുഞ്ഞിനെ പുഴയില്‍ കാണാതായി എന്ന് യുവതി പറഞ്ഞു.യുവതി പാലത്തിന് മുകളില്‍ നിന്ന സമയത്ത് ഗുഡ്സ് ട്രെയിനുകള്‍ പാളത്തിലൂടെ പോയിരുന്നു.ആ സമയത്ത് യുവതി റെയില്‍പാലത്തില്‍ നിന്ന് സുരക്ഷിത കവചത്തിലേക്ക് മാറി നിന്നു.
Â
എന്നാല്‍ കുലുക്കത്തില്‍ കുഞ്ഞ് തെറിച്ച് പുഴയില്‍ വീണെന്ന് യുവതി പറഞ്ഞു.ഉടന്‍ വീട്ടുകാരും നാട്ടുകാരും തിരച്ചില്‍ ആരംഭിച്ചു.പെരുന്തല്‍മണ്ണയില്‍ നിന്ന് അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരും ചേര്‍ന്ന് രാത്രി വൈകിയും തിരച്ചില്‍ തുടര്‍ന്നു.അഗ്നിരക്ഷ സേന റബര്‍ ഡിങ്കികളും,മലപ്പുറത്ത് നിന്ന് മുങ്ങല്‍ വിദഗ്ധരും സിവില്‍ ഡിഫന്‍സ് സേനാംഗങ്ങളും ട്രോമകെയര്‍ വോളന്റിയര്‍മാരും തിരിച്ചിലിനുണ്ട്. കുഞ്ഞ് വീണ സ്ഥലത്ത് ആഴവും, ഒഴുക്കും കുറവാണ്.ഇന്‍സ്പെക്ടര്‍ സുനില്‍ പുളിക്കല്‍, എസ്.ഐ സി.കെ നൗഷാദ്, അഗ്നിരക്ഷസേന പെരുന്തല്‍മണ്ണ നിലയം ഓഫീസര്‍ സി. ബാബുരാജന്, തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തെരച്ചില്‍ നടക്കുന്നത്. ഇവര്‍ക്ക് ആറ് വയസ്സുളള മറ്റൊരു മകന് കൂടി ഉണ്ട്.
Â
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: