ന്യൂയോര്‍ക്ക്: സംഗീതാസ്വാദനത്തെയും ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ വിപണിയെയും കീഴ്മേല്‍ മറിച്ച ഐപോഡ് മോഡലുകള്‍ ആപ്പിള്‍ കമ്പനി പിന്‍വലിക്കുന്നു. ആപ്പിള്‍ കമ്പനിയെ നഷ്ടത്തില്‍ നിന്നും കരകയറ്റിയ ഐപോഡ് 20 വര്‍ഷത്തിന് ശേഷമാണ് വിപണിയില്‍ നിന്നും വിടവാങ്ങുന്നത്.
ഏതാണ്ട് കടക്കെണിയില്‍ മുങ്ങിത്താണ് ഊര്‍ദ്ധ്വശ്വാസം വലിച്ചു കിടന്ന ആപ്പിളിനെ 3 ട്രില്യണ്‍ ഡോളര്‍ ആസ്തിയുള്ള ഭീമന് കമ്പനിയാക്കി ഉയിര്ത്തെഴുന്നേല്പിച്ചത് ആപ്പിളിന്റെ സിഇഒ ആയിരുന്ന സ്റ്റീവ് ജോബ്സ് ഡിസൈന്‍ ചെയ്ത ഈ അത്ഭുത ഉപകരണമാണ്. മികച്ച ശബ്ദവ്യക്തതയും ഭാരക്കുറവും കൈകാര്യം ചെയ്യുന്നതിലെ അനായാസതയും രൂപകല്പനയിലെ സൗന്ദര്യവും ഐപോഡിനെ ടെക്കികളുടെ മാത്രമല്ല, സാധാരണക്കാരുടെയും പ്രിയ ഉപകരണമാക്കി മാറ്റി.
ഇപ്പോള്‍ വിപണിയില്‍ ലഭ്യമായ ഏക ഐപോഡ് മോഡലായ ഐപോഡ് ടച്ച് ചൊവ്വാഴ്ച പിന്‍വലിക്കുന്നതായി കമ്പനി പ്രഖ്യാപിച്ചതോടെ Â ഇനി ഐപോഡിന്റെ ഒരു മോഡലും വിപണിയില്‍ ഉണ്ടാവില്ല.
അന്ന് ഡിജിറ്റല്‍-ഇന്റര്‍നെറ്റ് യുഗത്തില്‍ സംഗീതാസ്വാദനത്തിനുള്ള ഒരു വലിയ വിടവാണ് ഐപോഡ് നികത്തിയത്. പക്ഷെ ഇപ്പോള്‍ സംഗീതം കേള്‍ക്കാന്‍, ലഭിക്കാന്‍ പല വഴികളുമുള്ളതിനാല്‍ ഐപോഡിന് പ്രസക്തിയില്ലെന്നാണ് ആപ്പിളിന്റെ വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: