പാലക്കാട്: ആര്‍എസ്സ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എ.ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഫയര്‍ ആന്‍ഡ് റസ്ക്യൂ ഓഫീസര്‍ അറസ്റ്റില്‍. കോങ്ങാട് ഫയര്‍സ്റ്റേഷനിലെ ജീവനക്കാരനും കൊടുവായൂര്‍ നവക്കോട് എംഇബി മന്‍സിലില്‍ ബദറുദ്ദീന്‍ മകന് ബി.ജിഷാദ് (31) ആണ് അറസ്റ്റിലായത്.
കേരള ഫയര്‍ സര്‍വ്വീസ് അസോസിയേഷന് കോങ്ങാട് യൂണിറ്റ് കണ്‍വീനറാണ് ഇയാള്‍. ഗൂഢാലോചനയിലും,പ്രതികളെ സഹായിച്ചതിലും ഇയാള്‍ക്ക് പങ്കുണ്ട്. Â ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 22 ആയി.
മലപ്പുറം സ്റ്റേഷനിലായിരുന്ന ഇയാള്‍ ജോലി വിന്യാസത്തിന്റെ ഭാഗമായാണ് പുതിയതായി തുടങ്ങിയ കോങ്ങാടിലേക്ക് വന്നത്. പോപ്പുലര്‍ ഫ്രണ്ട് യൂണിറ്റ് പ്രസിഡന്റായിരുന്ന സുബൈര്‍ കൊല്ലപ്പെട്ട ഏപ്രില്‍ 15ന് ഉച്ചവരെ ജിഷാദ് ഡ്യൂട്ടിയിലുണ്ടായിരുന്നു. സംഭവം അറിഞ്ഞതോടെ അച്ഛന് അറ്റാക്കാണെന്ന് പറഞ്ഞ് പോയ ജിഷാദ് സുബൈറിന്റെ മൃതദേഹം ജില്ലാആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മുതല്‍ അവിടെ ഉണ്ടായിരുന്നു. തുടര്‍ന്ന് രാത്രി 9 മണിയോടെയാണ് തിരിച്ച് അഗ്നിശമനസേന നിലയത്തില്‍ എത്തിയത്. ഇയാളെ നാളെ Â തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.
Â
Â
Â
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: