കൊല്ലം: തെന്മല കറവൂര്‍ ഒന്നാം വാര്‍ഡ് പതിനാറാം ഫില്ലിങ്ങില്‍ സ്ത്രീയുടെയും കുടുംബത്തിന്റെയും ആസിഡ് ആക്രമണ ഭീഷണിയില്‍ ഭീതിയിലാണെന്ന ആരോപണവുമായി നാട്ടുകാര്‍. ഏകദേശം പത്തോളം ക്രിമിനല്‍ കേസില്‍ പ്രതിയായ സ്ത്രീയുടെയും കുടുംബത്തിന്റെയും ശല്യവും തെറിവിളിയും കാരണം അറുപതോളം ഗ്രാമവാസികള്‍ ദുരിതത്തിലാണെന്നാണ് ആരോപണം. സഹികെട്ട ഗ്രാമവാസികള്‍ സംഘടിച്ച് പത്തനാപുരം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. കളക്ടര്‍ക്ക് പരാതി നല്‍കി ആറുമാസമായിട്ടും നടപടിയില്ല.
പരാതി നല്‍കിയതിന് പ്രതികാരമായി കുടിവെള്ള പദ്ധതിയുടെ ചുമതലയുള്ള ഈ സ്ത്രീ, ഗ്രാമവാസികളുടെ കുടിവെള്ളം മുടക്കിയിരുന്നു. പോലീസ് ഇടപെട്ടാണ് കുടിവെള്ള വിതരണം പുന:സ്ഥാപിച്ചത്. ഇവരുടെയും കുടുംബത്തിന്റെയും തെറി വിളിയും ഉപദ്രവവും കാരണം ഗ്രാമം ഉപേക്ഷിച്ചുപോയവരുമുണ്ട്. 2016 സപ്തംബര്‍ മാസത്തില്‍ ഇവരുടെ ആസിഡ് ആക്രമണത്തില്‍ സുമ സുബ്രമണ്യം എന്ന സ്ത്രീക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.
പിന്നാക്ക വിഭാഗമായതിനാല്‍ പിന്നാക്ക വിഭാഗ പീഡന നിരോധന നിയമ പ്രകാരം കേസ് കൊടുത്ത് അകത്താക്കും എന്നാണ് ഇവരുടെ ഭീഷണി. ഇവരുടെ വീടുകളില്‍ വിവിധ ലഹരി വസ്തുക്കളുടെ വിപണനമുണ്ടെന്നും നാട്ടുകാരായ സുമ സുബ്രഹ്മണ്യം, പ്രദീപ്, ശാലിനി, ശോഭ, സജിമോന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
Â
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: