ലകനൗ: അയോധ്യയില്‍ നിര്‍മ്മിക്കുന്ന രാമക്ഷേത്രത്തിനായി തന്റെ 90 ലക്ഷംരൂപ വരുന്ന ഭൂമി നല്‍കുമെന്ന് ഡോ. മുഹമ്മദ് സമര് ഗസ്നി. ഇതിനായി ഭൂമി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കൈമാറും. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണവുമായി സഹകരിക്കാന്‍ താനും ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് തന്റെ സ്വകാര്യ സ്വത്ത് യോഗിക്ക് കൈമാറാന്‍ ആഗ്രഹിക്കുന്നതെന്നും അദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കാവി വസ്ത്രം ധരിച്ച് നിസ്കരിച്ച് ഡോ. മുഹമ്മദ് സമര് ഗസ്നി മുന്‍പും മാധ്യമങ്ങളില്‍ ഇടം പിടിച്ചിരുന്നു. അയോധ്യയിലും കാവിയിലും മുസ്ലിങ്ങള്‍ക്ക് അലോസരമില്ലെന്നും അവര്‍ അത് ഇഷ്ടപ്പെടുന്നുവെന്നുമുള്ള സന്ദേശം ഇതു നല്‍കാനാണ് താന്‍ കാവി വസ്ത്രം ധരിച്ച് നിസ്കരിച്ചതെന്നായിരുന്നു ഡോ. മുഹമ്മദ് സമറിന്റെ പ്രതികരണം. കാവി നിറമുള്ളവര്‍ മാത്രമാണ് സംസ്ഥാനത്തെ ഉയരങ്ങളിലെത്തിച്ചത്. യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ രാമരാജ്യം കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നുവെന്നും അദേഹം വ്യക്തിമാക്കി. Â
കാവി ഗുണ്ടകള്‍ക്കും മാഫിയകള്‍ക്കും എതിരാണ്. ഈ കാവി നിറം യുപിയെ ഒരു പ്രത്യേകതയുള്ള സംസ്ഥാനമാക്കുകയാണ്. 2024ല്‍ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ യോഗിക്കും മോദിക്കും ബിജെപിക്കും അനുകൂലമായി മുസ്ലിങ്ങള്‍ വലിയതോതില്‍ വോട്ട് ചെയ്യണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
മുസ്ലിങ്ങളോട് യോഗിക്കും മോദിക്കുമൊപ്പം പ്രവര്‍ത്തിക്കാന്‍ ആവശ്യപ്പെടുന്നു. ഇതിന്റെ ഭാഗമായി മെയ് 15 മുതല്‍ താന്‍ വീടുവീടാന്തരം കയറിയിറങ്ങി പ്രചരണം നടത്തുമെന്നും ഡോ.സമര് പറഞ്ഞു. ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന സെക്രട്ടറിയാണ് Â ഡോ. മുഹമ്മദ് സമര് ഗസ്നി.
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: