കൊച്ചി : നടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ അന്വേഷണം കടുപ്പിച്ചു. ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് പോലീസ് അന്വേഷണം ശക്തമാക്കിയിരിക്കുന്നത്. എന്നാല്‍ പീഡന പരാതിയില്‍ അന്വേഷണം തുടങ്ങി ആഴ്ചകള്‍ പിന്നിട്ടിട്ടും വിജയ് ബാബിന്റെ താമസ സ്ഥലം കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല.
വിജയ് ബാബുവിന്റെ താമസസ്ഥലത്തിന്റെ വിലാസം കിട്ടിയാലുടന്‍ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു വ്യക്തമാക്കി. രണ്ടുദിവസത്തിനകം ഇക്കാര്യത്തില്‍ തീരുമാനമാകുമെന്നും അദ്ദേഹം പറഞ്ഞു.
ദുബായില്‍ വിജയ്ബാബു ഉപയോഗിക്കാന്‍ സാധ്യതയുള്ള ഫോണ്‍ നമ്പറുകളെല്ലാം സൈബര്‍ പോലീസ് നിരീക്ഷിക്കുന്നുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമാകുംവരെ ചിലപ്പോള്‍ വിജയ് ബാബു ഒളിവില്‍ കഴിയാനാണ് സാധ്യത.
അതേസമയം വിജയ് ബാബുവിനെതിരായി മജിസ്‌ട്രേറ്റ് കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് ആഭ്യന്തര മന്ത്രാലയം വഴി ഇന്റര്‍പോളിനും ദുബായ് പോലീസിനും കൈമാറി. ഇക്കാര്യത്തില്‍ തുടര്‍നടപടി ആവശ്യപ്പെട്ട് കൊച്ചി സിറ്റി പോലീസ് ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ട്.
കേസില്‍ വിജയ് ബാബുവിനെതിരായി സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ പോലീസ് തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. വിജയ് ബാബുവില്‍ നിന്നുള്ള മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ഇനി ലഭിക്കൂവെന്ന നിഗമനത്തിലാണ് പോലീസ് സംഘം.
Â
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: