കോട്ടയം: മലയാള ഭാഷാ സ്നേഹികള്‍ ഒത്തുചേര്‍ന്ന് കറുകച്ചാല്‍ കേന്ദ്രമായി രൂപീകരിച്ച് പ്രവര്‍ത്തിക്കുന്ന ”അമ്മമലയാളം” ചാരിറ്റബിള്‍ ട്രസ്റ്റിന്റെ വാര്‍ഷികാഘോഷവും കുടുംബസംഗമവും 15ന് കോട്ടയം കളക്ടറേറ്റിന് സമീപം ഹോട്ടല്‍ ക്രിസോബെറിള് ഓഡിറ്റോറിയത്തില്‍ നടക്കും.
  ഞായറാഴ്ച രാവിലെ 9.30ന് മുന്‍ ശബരിമല മേല്‍ശാന്തി ആത്രാശേരി രാമന് നമ്പൂതിരി ഭദ്രദീപപ്രകാശനം നടത്തും. ഭാഷാപണ്ഡിതന്‍ എ.ബി. രഘുനാഥന് നായര്‍ ‘അക്ഷരദീപപ്രോജ്വലനം’ നടത്തും. വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനവും പുരസ്കാര സമര്‍പ്പണവും ഗവ.ചീഫ് വിപ്പ് ഡോ. എന്‍.ജയരാജ് നിര്‍വ്വഹിക്കും. ഉപദേശകസമിതി ഉപാധ്യക്ഷന്‍ പി.ബി. വിജയന് അധ്യക്ഷനാകും. ഗിരീഷ് കോനാട്ട്, എ.ആര്. കുട്ടി, എം.സി. സാബു, പ്രൊഫ. ലതാ നായര്‍, ഡോ.വി.വിജയകുമാര്‍, എന്‍. ധര്മ്മരാജന്, ഡോ.ബി. അര്ജുന്, അമ്പലപ്പുഴ രാധാകൃഷ്ണന്, പയ്യന്നൂര്‍ ശശിധരപൊതുവാള്, എം.റ്റി. പ്രദീപ്കുമാര്‍, ശ്രീനി പി.ഗോപാല്‍ എന്നിവരെ ഡോ.എന്‍. ജയരാജ് ആദരിക്കും.
  Â
കേന്ദ്രതൊഴില്‍ മന്ത്രാലയ ഉപദേശകസമിതി ഏകാംഗ കമ്മിഷനും അമ്മമലയാളം ഉന്നതാധികാരസമിതി അധ്യക്ഷനുമായ ഡോ.സി.വി. ആനന്ദബോസ് കുടുംബസംഗമത്തിന്റെ ഉദ്ഘാടനവും, കേരള മെഡിക്കല്‍ യൂണിവേഴ്സിറ്റി എത്തിക്സ് കമ്മിറ്റി ചെയര്മാന് ജസ്റ്റിസ് എം.ആര്. ഹരിഹരന് നായര്‍ ‘മാതൃവന്ദനം’ പരിപാടിയും ഉദ്ഘാടനം ചെയ്യും. കെ.കെ. അമ്മിണിയമ്മ, അമ്മുക്കുട്ടിയമ്മ, വെണ്മണി പൊന്നമ്മപണിക്കര്, ഡോ. ബി. കൃഷ്ണകുമാരി, രത്നംസോമന് എന്നിവരെ മാതൃവന്ദനത്തില്‍ ആദരിക്കും. മുന്‍ ഡിജിപി പി.പി. ചന്ദ്രശേഖരന് ‘സമാദരണസഭ’ ഉദ്ഘാടനം ചെയ്യും. നവാഗത തിരക്കഥാകൃത്ത് അഭിലാഷ് പിള്ളക്ക് സ്വീകരണം നല്‍കും. Â
  Â
പ്രൊഫ. എം.ജി. ശശിഭൂഷണ്‍ മുഖ്യപ്രഭാഷണം നടത്തും. മുന്‍ ഐഎഎസ്. ഉദ്യോഗസ്ഥരായ എസ്. അയ്യപ്പന്‍നായര്‍, ടി.ടി. ആന്റണി, മുന്‍ ഐ.ജി. എസ്. ഗോപിനാഥ്, റിട്ട. ഫോറസ്റ്റ് ഓഫീസര്‍ എം.പി. പ്രഭാകരന് നമ്പ്യാര്‍ എന്നിവര്‍ പ്രസംഗിക്കും. വിവിധ മേഖലകളില്‍ മികവുകാട്ടിയ അമ്മമലയാളം കുടുംബാംഗങ്ങളെയും വിദ്യാര്‍ഥികളെയും ഡോ.സി.വി. ആനന്ദബോസ് ആദരിക്കും. Â
 നിര്‍ദ്ധനരായ രോഗികള്‍ക്ക് ചികിത്സാസഹായങ്ങളും, സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങളും വിതരണം ചെയ്യും. ട്രസ്റ്റ് ചെയര്മാന് മധു മണിമല, പ്രോഗ്രാം കമ്മിറ്റി ചെയര്മാന് വിനോദ് ചമ്പക്കര, ജനറല്‍ കണ്‍വീനര്‍ ടി.വി. ഹരീന്ദ്രനാഥ കൈമ്മള്‍, ട്രഷറര്‍ കെ.ഡി. ഹരികുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: