തൃശൂര്‍ : ശക്തന്റെ തട്ടകം ഇന്ന് പൂരാവേശത്തില്‍. കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷത്തോളം പൂരം നിയന്ത്രണങ്ങളോടെയാണ് നടത്തിയത്. അതുകൊണ്ടുതന്നെ ഇത്തവണ എല്ലാ പ്രൗഢിയോടും കൂടി പൂരം നടത്താനുള്ള തയ്യാറെടുപ്പിലാണ് ജനങ്ങള്‍.
രാവിലെ അഞ്ച് മണിയോടെ കണിമംഗലം ശാസ്താവിന്റെ പുറപ്പാട് വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളി. ഇതോടെ പൂരത്തിന്റെ ആരംഭം കുറിച്ചിട്ടുണ്ട്. തൃശൂര്‍ പൂരത്തിന് തുടക്കമായി നെയ്തലക്കാവിലമ്മയുടെ തിടമ്പുമായി എറണാകുളം ശിവകുമാര്‍ തേക്കേഗോപുര വാതില്‍ തള്ളി തുറന്നുകൊണ്ടാണ് പൂര വിളമ്പരത്തിന് തുടക്കമായത്. വടക്കുംനാഥനെ വലംവെച്ചുകൊണ്ടാണ് നെതലക്കാവിലമ്മ എത്തിയത്.
ഇന്ന് രാവിലെ പതിനൊന്നരയ്ക്ക് മഠത്തില്‍ വരവ് പഞ്ചവാദ്യം. 12 മണിക്കാണ് പാറമേക്കാവിലമ്മയുടെ എഴുന്നള്ളിപ്പ്. രണ്ട് മണിയോടെയാണ് പ്രസിദ്ധമായ ഇലഞ്ഞിത്തറമേളം. അഞ്ചുമണിയോടെ കുടമാറ്റത്തിന് തുടക്കമാകും. ബുധനാഴ്ച പുലര്‍ച്ചെ മൂന്നിനാണ് പൂരം വെടിക്കെട്ട്. ബുധനാഴ്ച ഉച്ചയോടെ ഉപചാരം ചൊല്ലി പിരിയും. കാഴ്ചക്കാരുടെ എണ്ണം കൂടുമെന്ന വിലയിരുത്തലില്‍ നഗരത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. നാലായിരം പൊലീസുകാരെയാണ് നഗരത്തില്‍ വിന്യസിച്ചിരിക്കുന്നത്. നഗരം മുഴുവനും ക്യാമറ നിരീക്ഷണത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: