ന്യൂദല്‍ഹി: ബിജെപി നേതാവ് തജീന്ദര്‍ ബഗ്ഗയെ അറസ്റ്റ് ചെയ്യാനുള്ള ആം ആദ്മിയുടെ രണ്ടാമത്തെ ശ്രമവും പാഴായതോടെ മുഖം നഷ്ടപ്പെട്ട നിലയിലാണ് അരവിന്ദ് കെജ്രിവാള്‍. അര്‍ധരാത്രി ഈ കേസില്‍ വാദം കേട്ട പഞ്ചാബ് ആന്‍റ് ഹര്യാന ഹൈക്കോടതി തജീന്ദര്‍ ബഗ്ഗയെ അറസ്റ്റ് ചെയ്യുന്നതില്‍ നിന്നും പഞ്ചാബ് പൊലീസിനെ മെയ് 10 വരെ വിലക്കിയിരിക്കുകയാണ്.
മുട്ടുമ്പോള്‍ ആളെ അറിഞ്ഞുവേണം മുട്ടാനെന്ന് ആം ആദ്മിയെ പരിഹസിച്ച് ബിജെപി എംപിയും യുവനേതാവുമായ തേജസ്വി സൂര്യ പറഞ്ഞു. “അരവിന്ദ് കെജ്രിവാള്‍ താങ്കള്‍ കളിക്കുന്നത് തെറ്റായ ആളുടെ അടുത്താണ്”- ബിജെപി യുവമോര്‍ച്ച ദേശീയ പ്രസിഡന്‍റ് തേജസ്വി സൂര്യ താക്കീത് നല്‍കി. ബിജെപി യുവമോര്‍ച്ചയുടെ ദേശീയ സെക്രട്ടറി കൂടിയാണ് തജീന്ദര്‍ ബഗ്ഗ.
പഞ്ചാബിലെ മൊഹാലി കോടതി തജീന്ദര്‍ ബഗ്ഗയ്‌ക്കെതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് അടിയന്തരമായി ചണ്ഡീഗഡിലെ ജസ്റ്റിസ് അനൂപ് ചിത്കാരയുടെ വസതിയില്‍ കേസില്‍ അടിയന്തരമായി വാദം കേട്ടത്. തനിക്കെതിരെ ആം ആദ്മി സര്‍ക്കാര്‍ നടത്തുന്ന രാഷ്‌ട്രീയ പ്രതികാരമാണ് ഈ കേസിന് പിന്നിലെന്ന് തജീന്ദര്‍ ബഗ്ഗയുടെ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു. ബോധ്യമായ കോടതി മെയ് 10 വരെ തജീന്ദര്‍ ബഗ്ഗയെ അറസ്റ്റ് ചെയ്യുന്നതില്‍ നിന്നും വിലക്കുകയായിരുന്നു. ഇതോടെ തജീന്ദര്‍ ബഗ്ഗയെ അറസ്റ്റ് ചെയ്യാനുള്ള ആം ആദ്മിയുടെ രണ്ടാമത്തെ ശ്രമവും പാഴായി.
ആദ്യതവണ തജീന്ദര്‍ ബഗ്ഗയെ അറസ്റ്റ് ചെയ്യാനുള്ള പഞ്ചാബ് പൊലീസിന്റെ നീക്കം ബുദ്ധിപൂര്‍വ്വമായ ഇടപെടലിലൂടെ ബഗ്ഗയും കൂട്ടരും പരാജയപ്പെടുത്തിയിരുന്നു. ദല്‍ഹിയിലെ വീട്ടില്‍ നിന്നും പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോയ തജീന്ദര്‍ ബഗ്ഗയെ ഹര്യാന പൊലീസ് വഴിയില്‍ തടയുകയും ദല്‍ഹി പൊലീസ് സ്ഥലത്തെത്തി മോചിപ്പിക്കുകയുമായിരുന്നു. തജീന്ദര്‍ ബഗ്ഗയെ പഞ്ചാബ് പൊലീസ് തട്ടിക്കൊണ്ടുപോയതായി ദല്‍ഹി പൊലീസിലും ഹര്യാന പൊലീസിലും തജീന്ദര്‍ ബഗ്ഗയുടെ പിതാവ് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ രണ്ടു കൂട്ടരും പഞ്ചാബ് പൊലീസില്‍ നിന്നും ബഗ്ഗയെ മോചിപ്പിച്ചത്.
Â
Â
Â
Â
Â
Â
Â
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: