കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് അറിയിച്ച് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍. Â പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്രിവാള് അടക്കം നേരിട്ട് പങ്കെടുത്ത യോഗത്തിനൊടുവിലാണ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയ്ക്ക് കാര്യമായ സ്വാധീനമുണ്ടാക്കാന്‍ സാധിക്കില്ലെന്ന് തീരുമാനത്തിലെത്തിയതെന്ന് എഎപി കേരള നിരീക്ഷകൻ എൻ.രാജ കൊച്ചിയിൽ പറഞ്ഞു.
അധികാരമില്ലാത്ത സ്ഥലങ്ങളില്‍ ഉപതിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി മത്സരിക്കാറില്ല. അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും മത്സരിക്കുമെന്നും ജയിച്ച് അധികാരത്തിലെത്തുമെന്നും പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു. പൊതുതെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച് വാഗ്ദാനങ്ങൾ നടപ്പാക്കാനാണ് ആം ആദ്മി പാർട്ടിയുടെ ശ്രമം. ആർക്ക് വോട്ട് ചെയ്യണം എന്ന് അണികളെ പിന്നീട് അറിയിക്കുമെന്നും ഈ മാസം 15ന് ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ കേരളം സന്ദർശിക്കുമെന്നും എഎപി നിരീക്ഷൻ പറഞ്ഞു.
വിജയസാധ്യത സംബന്ധിച്ച് എഎപി നടത്തിയ സർവേയിൽ അനൂകൂല സൂചനകളല്ല ലഭിച്ചത്. ഈ സാഹചര്യത്തിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്ന കാര്യങ്ങൾക്ക് ഊന്നൽ നൽകാനാണ് തീരുമാനം. തൃക്കാക്കരയിൽ ആർക്കെങ്കിലും പിന്തുണ നൽകണോ എന്ന കാര്യം 15ന് ശേഷം ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും എൻ.രാജ പറഞ്ഞു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ട്വന്റി20 13,000 വോട്ട് നേടിയ മണ്ഡലമാണ് തൃക്കാക്കര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: