മുംബൈ: എല്‍ഐസിയുടെ ഐപിഒ നടക്കുന്നതിനാല്‍ രാജ്യത്തെ ബാങ്കുകള്‍ നാളെ പ്രവര്‍ത്തിക്കും.രാജ്യത്തെ ഏറ്റവും വലിയ ഐപിഒ ആണ് ഇപ്പോള്‍ നടക്കുന്നത്.ഐപിഒയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാ ബാങ്കുകളും നാളെ പ്രവര്‍ത്തിക്കണമെന്ന് റിസര്‍ബാങ്ക് നിര്‍ദ്ദേശം നല്കി.അപേക്ഷകളുടെ സുഗമമായ നടത്തിപ്പിനായി മെയ് എട്ട് പ്രവര്‍ത്തി ദിവസമാക്കിയിരിക്കുന്നത്.
ÂÂ
ഞായര്‍ പ്രവര്‍ത്തി ദിവസമാക്കിയതിനെ എതിര്‍ത്ത് ബാങ്ക് ഓഫീസര്‍മാരുടെ സംഘടന രംഗത്ത് എത്തിയിട്ടുണ്ട്. നാളെ ഐപിഒ സേവനങ്ങള്‍ മാത്രമായിരിക്കും ഉണ്ടാകാന്‍ സാധ്യത.ഐപിഒയില്‍ എല്‍ഐസിയുടെ ഒരു ഓഹരിക്ക് 902-949 രൂപയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്.പോളിസി ഉടമകള്‍ക്ക് 10% സംവരണവും ഉണ്ടാകും.സര്‍ക്കാര്‍ 3.5% ഓഹരികളാണ് എല്‍ഐസിയുടെ ഐപിഒയിലൂടെ വില്‍ക്കുന്നത്.തിങ്കളാഴ്ച്ച ഐപിഒയുടെ അവസാനദിവസമാണ്.
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: