ന്യൂദല്‍ഹി: പലചരക്ക് വീട്ടുകളില്‍ എത്തിക്കുന്ന സ്വിഗ്ഗിയുടെ പുതിയ സേവനമായ ഇന്‍സ്റ്റമാര്‍ട്ടിന് വേണ്ടി ഡ്രോണുകള്‍ ഉപയോഗിക്കാന്‍ സ്വിഗ്ഗി. ഗോഡൗണുകളിലും ഉപഭോക്താക്കള്‍ക്ക് ചരക്കെത്തിക്കുന്ന പൊതുപോയിന്റുകളിലും പലചരക്കുകള്‍ ഡ്രോണ്‍ വഴി എത്തിക്കാനാണ് സ്വിഗ്ഗിയുടെ പദ്ധതി.
ഇന്‍സ്റ്റമാര്‍ട്ട് എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി അമിതട്രാഫിക്കും അന്തരീക്ഷ മലിനീകരണവും മൂലം വീര്‍പ്പുമുട്ടുന്ന വന്‍നഗരങ്ങളിലെ ഉപഭോക്താക്കള്‍ക്ക് ആശ്വാസമാകും. സ്വിഗ്ഗിയുടെ പ്രധാന ഗോഡൗണുകളില്‍ സ്റ്റോക്ക് കുറയുന്നതനുസരിച്ച് ഡ്രോണ്‍ വഴി സാധാനങ്ങള്‍ എത്തിക്കും. ഈ ഗോഡൗണുകളില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ എത്തിക്കാനുള്ള പൊതു പോയിന്റുകളിലേക്കും ഡ്രോണ്‍ വഴി തന്നെ ചരക്കുകള്‍ എത്തിക്കും. പിന്നീട് ഈ പോയിന്റുകളില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് സ്വിഗ്ഗിയുടെ ഡെലിവറി ജീവനക്കാരാണ് അവര്‍ പറയുന്നിടത്തേക്ക് സാധനങ്ങള്‍ എത്തിക്കുക.
സ്വിഗ്ഗിയുടെ പലചരക്ക് വീട്ടുപടിക്കല്‍ എത്തിക്കുന്ന സേവനമാണ് ഇന്‍സ്റ്റമാര്‍ട്ട്. ഇതിന് വേണ്ടിയാണ് ഡ്രോണുകള്‍ ഉപയോഗിക്കുക എന്ന അതിനൂതന ആശയം സ്വിഗ്ഗി അവതരിപ്പിക്കുന്നത്. ചരക്ക് ഗതാഗതത്തിന് വേഗം കൂട്ടാന്‍ ഡ്രോണ്‍ ഉപയോഗിക്കുന്ന രീതിക്ക് ഇന്ത്യയില്‍ ഇതോടെ തുടക്കം കുറിക്കുകയാണ്.
ഗരുഡ എയ്റോസ്പേസുമായി സഹകരിച്ചാണ് സ്വിഗ്ഗി ഇങ്ങിനെയൊരു പദ്ധതിക്ക് ഇറങ്ങുന്നത്. ഡ്രോണ്‍ വഴിയുള്ള ചരക്ക് നീക്കത്തിനായി സ്വിഗ്ഗി വിവിധ ഡ്രോണ്‍ സേവനകമ്പനികളില് നിന്നും പങ്കാളിത്തം തേടിയിരുന്നു. ഡ്രോണ്‍ സേവനം നല്കുന്ന 345 കമ്പനികള്‍ ഇതിനോട് പ്രതികരിച്ചു. അതില്‍ നാല് കമ്പനികളെ തെരഞ്ഞെടുത്തു. ഗരുഡ് എയ്റോസ്പേസ് ഡ്രോണ്‍ സേവനം നല്കുന്ന സ്റ്റാര്‍ട്ടപ്പാണ്.
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: