കോപ്പന്‍ഹേഗന്‍: കോണ്‍ഫെഡറേഷന്‍ ഓഫ് ഡാനിഷ് ഇന്‍ഡസ്ട്രിയില്‍ നടന്ന ഇന്ത്യഡെന്‍മാര്‍ക്ക് ബിസിനസ് ഫോറത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഡെന്മാര്ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സെന് ഡെന്മാര്ക്കിലെ കിരീടാവകാശി എന്നിവര്‍ സംയുക്തമായി പങ്കെടുത്തു.
രണ്ട് സമ്പദ്വ്യവസ്ഥകളുടെയും സമ്പൂര്‍ണ്ണ നൈപുണ്യത്തെ പ്രധാനമന്ത്രി ഊന്നിപ്പറയുകയും ഹരിത സാങ്കേതികവിദ്യകള്‍, ശീതീകരണ ശൃംഖലകള്‍, മാലിന്യത്തില്‍ നിന്ന് സമ്പത്തു് , ഷിപ്പിംഗ്, തുറമുഖങ്ങള്‍ തുടങ്ങിയ മേഖലകളിലെ ഇന്ത്യയുടെ മഹത്തായ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ ഡാനിഷ് കമ്പനികളെ ക്ഷണിക്കുകയും ചെയ്തു. ഇന്ത്യയുടെ ബിസിനസ് സൗഹൃദ സമീപനത്തെ അദ്ദേഹം എടുത്തുകാണിക്കുകയും സഹകരണ അവസരങ്ങള്‍ പര്യവേക്ഷണം ചെയ്യാന്‍ ഇരുരാജ്യങ്ങളിലെയും ബിസിനസ്സ് സമൂഹത്തെ ഉദ്ബോധിപ്പിക്കുകയും ചെയ്തു.
ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ബന്ധം സ്ഥാപിക്കുന്നതില്‍ ബിസിനസ് സമൂഹത്തിന്‍ന്റെ പങ്ക് പ്രധാനമന്ത്രി ഫ്രെഡറിക്സണ് എടുത്തുപറഞ്ഞു.
ഹരിത സാങ്കേതിക വിദ്യ , നവീനാശയം , ഡിജിറ്റൈസേഷന്,ഊര്‍ജ സ്വാതന്ത്ര്യവും പുനരുപയോഗ ഊര്‍ജവും,ജലം, പരിസ്ഥിതി, കൃഷി,അടിസ്ഥാന സൗകര്യങ്ങള്‍, ഗതാഗതം & സേവനങ്ങള്‍ എന്നീ മേഖലകളില്‍ ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള വ്യവസായികളുടെ പങ്കാളിത്തം പരിപാടിയില്‍ ദൃശ്യമായി
ബിസിനസ് ഫോറത്തില്‍ ഇനിപ്പറയുന്ന ബിസിനസ്സ് നേതാക്കള്‍ പങ്കെടുത്തു:
ഇന്ത്യന്‍ ബിസിനസ് പ്രതിനിധിസംഘം :
സഞ്ജീവ് ബജാജ്, ബജാജ് ഫിന്‍സെര്‍വ് ലിമിറ്റഡിന്റെ ചെയര്‍മാനും എംഡിയും
ബാബ എന്‍ കല്യാണി, ചെയര്‍മാനും എംഡിയും, ഭാരത് ഫോര്‍ജ്
ഡാല്‍മിയ സിമന്റ് (ഭാരത്) ലിമിറ്റഡിന്റെ എംഡിയും സിഇഒയുമായ മഹേന്ദ്ര സിങ്ഗി
റിസ്വാന് സൂമര്‍, ഹിന്ദുസ്ഥാന്‍ പോര്‍ട്ട്സ് െ്രെപവറ്റ് ലിമിറ്റഡിന്റെ സിഇഒയും എംഡിയും
ദര്ശന് ഹിരാനന്ദാനി, ഹിരാനന്ദാനി ഗ്രൂപ്പ് ചെയര്മാന്
ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡിന്റെ എംഡിയും സിഇഒയുമായ പുനീത് ഛത്വാള്
ദീപക് ബാഗ്ല, ഇന്‍വെസ്റ്റ് ഇന്ത്യ, സിഇഒ & എംഡി
റിതേഷ് അഗര്‍വാള്‍, ഒയോ റൂംസ് സ്ഥാപകനും സി ഇ
സലില്‍ സിംഗാള്‍, ചെയര്മാന് എമിരിറ്റസ്, പൈ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്
റിന്യൂ പവര്‍ ചെയര്‍മാനും എംഡിയുമായ സുമന്ത് സിന്‍ഹ
ദിനേശ് ഖര, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചെയര്മാന്
സി പി ഗുര്‍നാനി, ടെക് മഹീന്ദ്ര ലിമിറ്റഡിന്റെ എംഡിയും സിഇഒയും
തുളസി തന്തി, സുസ്ലോണ്‍ എനര്‍ജി ലിമിറ്റഡ്.
ഡാനിഷ് ബിസിനസ് ഡെലിഗേഷന്:
നീല്‍സ് ആഗെ ക്ജര്‍, ഉടമ, എവികെ
പീറ്റര്‍ പല്ലിഷോജ്, സിഇഒ, ബേറ്റര്‍
സീസ് ഹാര്‍ട്ട്, സിഇഒ, കാള്‍സ്ബര്‍ഗ്
ജേക്കബ് ബറൂയല് പോള്സെന്, മാനേജിംഗ് പാര്‍ട്ണര്‍, കോപ്പന്‍ഹേഗന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പാര്‍ട്ണര്‍
ജുക്ക പെര്ട്ടോല, ചെയര്മാന്, കോവി & സീമെന്‍സ് വിന്‍ഡ് പവര്‍
ജോര്‍ഗെന്‍ മാഡ്സ് ക്ലോസന്‍ , ഡാന്‍ഫോസ് ഉടമ,
തോമസ് പ്ലെന്ബോര്ഗ്, ചെയര്മാന്, ഡി എസ വി
കിം വെജ്ല്ബി ഹാന്സെന്, സിഇഒ, എഫ് ഒ എസ് എസ്
ജെന്‍സ് മൊബെര്‍ഗ്, ചെയര്മാന്, ഗ്രണ്ട്ഫോസ്
റോലാന്‍ഡ് ബാന്‍, സിഇഒ, ഹാല്‍ഡോര്‍ ടോപ്സോ
ലാര്‍സ് പീറ്റേര്സണ് , ഹെമ്പേല് സി ഇ ഓ ഘമൃ െജലലേൃീൈി, ഇഋഛ, ഒലാുലഹ
നീല്‍സ് സ്മെഡെഗാര്ഡ്, ചെയര്മാന്, കടട
ഒലിവിയര്‍ ഫോണ്ടാന്‍, സിഇഒ, എല്‍എം വിന്‍ഡ് പവര്‍ ബ്ലേഡ്സ്
ജെന്സ്പീറ്റര് സോള്‍, സിഇഒ, റാംബോള്‍
ജെന്‍സ് ബിര്ഗെര്സണ്, സിഇഒ, റോക്ക്വൂള്‍
മാഡ്സ് നിപ്പര്‍, സിഇഒ, ഓര്‍സ്റ്റഡ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: