ന്യൂദല്‍ഹി: മൂന്നു ദിവസത്തെ യൂറോപ്പ് സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മേയ് രണ്ടിനു യാത്ര തിരിക്കും. മേയ് രണ്ടിനു ബെര്‍ലിനില്‍ മോദി ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സുമായി ചര്‍ച്ച നടത്തും. ഇന്ത്യ-ജര്‍മനി സംഭാഷണത്തില്‍ ഇരുനേതാക്കളും പങ്കെടുക്കും. ജര്‍മനിയിലെ ഇന്ത്യന്‍ സമൂഹവുമായും പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തും.
മേയ് മൂന്നിനു ഡെന്മാര്ക്കിലെത്തുന്ന മോദി പ്രധാനമന്ത്രി മെറ്റെ ഫ്രെഡ്റിക്സണുമായി കൂടിക്കാഴ്ച നടത്തും. രണ്ടാമത് ഇന്ത്യ-നോര്‍ഡിക് ഉച്ചകോടിയിലും മോദി പങ്കെടുക്കും. ഇവിടെ ഐസ്ലന്ഡ് പ്രധാനമന്ത്രി കാതറീന് ജാക്കോബ്സ്ഡോട്ടിറുമായും നോര്‍വീജിയന്‍ പ്രധാനമന്ത്രി ജോനസ് ഗരുവുമായും സ്വീഡിഷ് പ്രധാനമന്ത്രി മഗ്ദലീന ആന്‍ഡേഴ്സണുമായും ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി സന്ന മാരിനുമായും പ്രത്യേക കൂടിക്കാഴ്ചകള്‍ നടത്തും. മേയ് നാലിനു പാരീസിലെത്തുന്ന പ്രധാനമന്ത്രി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണുമായി കൂടിക്കാഴ്ച നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: