കൊച്ചി : തൃക്കാക്കര സ്വര്‍ണ്ണക്കടത്ത് കേസില്‍ ഷാബിന്റ പിതാവും നഗരസഭാ വൈസ് ചെയര്‍മാനുമായ എ.എ. ഇബ്രാഹിംകുട്ടിക്ക് പങ്കില്ലെന്ന് ന്യായീകരിച്ച് വി.ഡി. സതീശന്. ഷാബിന് ഡിെൈവഫ്ഐ നേതാവാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇറച്ചിവെട്ട് യന്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചുള്ള സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയുടെ പിതാവും മുസ്ലിം ലീഗ് നേതാവുമായ ഇബ്രാഹിംകുട്ടിക്ക് യാതൊരു പങ്കുമില്ല. മക്കള്‍ ചെയ്ത കുറ്റത്തിന് പിതാവ് ജയിലില്‍ പോവുകയാണെങ്കില്‍ ആര് ആദ്യം ജയിലില്‍ പോകണമെന്നും വി.ഡി. സതീശന് ചോദിച്ചു. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഷാബിന് നടത്തിയ ഇപെടലുകളില് ഇബ്രാഹിംകുട്ടിക്ക് പങ്കില്ലെന്നും പറഞ്ഞു.
അതേസമയം തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയെ നേതൃത്വം പ്രഖ്യാപിക്കുമെന്നും ഇക്കാര്യത്തില്‍ കൂടിയാലോചന നടക്കുകയാണെന്ന് അറിയിച്ചു. അന്തരിച്ച എംഎല്‍എ പി.ടി. തോമസിന്റെ ഭാര്യയെ മത്സരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറുവന്നെങ്കിലും പ്രതിപക്ഷ നേതാവ് വിഷയത്തില്‍ പ്രതികരിച്ചില്ല. ജില്ലയിലെ പ്രധാന നേതാക്കളെല്ലാം പരിഗണനാ പട്ടികയിലാണ്. എഐസിസി നേതൃത്വവുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നാണ് മറുപടി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: