ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും സംവിധായകന് വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹം ജൂണ്‍ മാസത്തിലുണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. അജിത് കുമാറിനൊപ്പം (എ.കെ62) എന്ന് പേരിട്ടിരിക്കുന്ന തന്റെ വരാനിരിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണത്തിലേക്ക് വിഘ്നേഷ് ശിവന് ഇറങ്ങുന്നതിന് മുന്നെ വിവാഹം നടക്കുമെന്നാണ് സൂചന.
ഈ വര്‍ഷം അവസാനത്തോടെ എ.കെ 67ന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ജൂണ്‍ മാസത്തില്‍ തന്നെ വിവാഹം നടത്താനാണ് ഇരുവരുടെയും ആലോചന. വിവാഹത്തെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കും. വിഘ്നേഷിനൊപ്പം ചേര്‍ന്ന് നിര്‍മാണ രംഗത്തും സജീവമാണ് സൂപ്പര്‍സ്റ്റാര്‍ നയന്‍താര. വിഘ്നേഷ് ശിവന് സംവിധാനത്തില്‍ വിജയ് സേതുപതി, നയന്‍താര, സാമന്ത എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ചിത്രീകരിച്ച ‘കാത്ത് വാക്കില രണ്ട് കാതല്‍’ എന്ന സിനിമയാണ് ഇനി റിലീസാകാന്‍ ഇരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: