അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് വന്‍ ലഹരിമരുന്ന് വേട്ട. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയും സംയുക്ത ഓപ്പറേഷനില്‍ ഗുജറാത്ത് തീരത്തിനടുത്തുള്ള അറബിക്കടലില്‍ ഒമ്പത് ജീവനക്കാരുമായി ലഹരിമരുന്ന് എത്തിച്ച പാകിസ്ഥാന് ബോട്ട് പിടിച്ചെടുത്തു, കപ്പലില്‍ നിന്ന് 200 കിലോ ഹെറോയിന്‍ പിടിച്ചെടുത്തു.
പാകിസ്ഥാന് ബോട്ട് ‘അല്‍ ഹാജ്’ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ പ്രവേശിച്ചപ്പോള്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ പിടികൂടുകയായിരുന്നു. മറ്റൊരു സംയുക്ത ഓപ്പറേഷനില്‍ ഇറാനില്‍ നിന്നുമെത്തിയ 17 കണ്ടെയ്നറിലായിരുന്നു ഹെറോയിനുണ്ടായിരുന്നത്. 1439 കോടി രൂപ വിലമതിക്കുന്ന 205.6 കിലോ ഹെറോയിനാണ് പിടികൂടിയത്. കണ്ടെയ്നര്‍ ഇറക്കുമതി ചെയ്ത കമ്പനിയുടെ ഉടമയെ ഡിആര്‍ഐ അറസ്റ്റ് ചെയ്തു. ജിപ്സം പൗഡറെന്ന വ്യാജേനയാണ് കണ്ടെയ്നര്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: