തിരുവനന്തപുരം: യൂറോപ്പിലെ വൃത്തിയുള്ള ബസുകളെപ്പറ്റി പഠിക്കാന്‍ കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍ നെതര്ലാന്ഡിലേയക്ക് പോകുന്നു. മേയ് 11 മുതല്‍ 14 വരെ നെതര്‍ലന്‍ഡ് തലസ്ഥാനമായ ആംസ്റ്റര്‍ഡാമിലേക്കാണ് അദേഹം പോകുന്നത്. സാമ്പത്തിക പ്രതിസന്ധിയില്‍ കെഎസ്ആര്‍ടിസി നട്ടംതിരിയുന്ന അവസ്തയിലാണ് മേധാവിയുടെ വിദേശ സന്ദര്‍ശനം എന്നതാണ് ശ്രദ്ധേയം.
ആംസ്റ്റര്‍ഡാമില്‍ നടക്കുന്ന ബസുകളെക്കുറിച്ചുള്ള സെമിനാറില്‍ അദേഹം പങ്കെടുക്കും. ബിജു പ്രഭാകറിന് യാത്രാ ചെലവായി പ്രതിദിനം 100 ഡോളര്‍ നല്‍കാനും സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
പുതിയതായി പുറത്തിറക്കിയ സ്വിഫ്റ്റ് ബസുകള്‍ അപകടത്തില്‍പ്പെടുന്നത് തുടര്‍ക്കഥ ആയിരിക്കുകയാണ്. വാടകയ്ക്കെടുത്ത സ്കാനിയ ബസുകളും സ്തിരം പണിമുടക്കുകയാണ്. ഈ സാഹചര്യത്തിലാണ് ബസുകളുടെ വൃത്തിയക്കുറിച്ച് പഠിക്കാന്‍ സിഎംഡിയുടെ വിദേശയാത്ര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: