തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ കായംകുളം കൊച്ചുണ്ണിയെന്ന് വിളിച്ചതിനെ തുടര്‍ന്ന് ന്യൂസ് ചാനലില്‍ പാര്‍ട്ടി പ്രതിനിധികള്‍ ഏറ്റുമുട്ടി. കേരളത്തില്‍ അടുത്തിടെ ലോഞ്ച് ചെയ്ത സീ മലയാളം ന്യൂസ് ചാനലിലെ ചര്‍ച്ചക്കിടെയാണ് പാര്‍ട്ടി പ്രതിനിധികള്‍ തമ്മില്‍ കയ്യാംകളി നടത്തിയത്. കെ. റെയില്‍ പ്രതിഷേധത്തിനിടെ പൊലീസ് ബൂട്ടിട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ചവിട്ടിയ വിഷയമാണ് ചാനല്‍ ചര്‍ച്ച നടത്തിയത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് ബാഹുല്‍കൃഷ്ണ, ഇടതുപക്ഷത്തെ പ്രതിനിധീകരിച്ച് എ.എച്ച്. ഹഫീസ്,ബിജെപി നേതാവ് കൃഷ്ണദാസ് എന്നിവരാണ് ചര്‍ച്ചയില്‍ അതിഥികളായി എത്തിയത്.
മുഖ്യമന്ത്രി പിണറായി വിജയനെ യൂത്ത് കോണ്‍ഗ്രസ് പ്രതിനിധി കായംകുളം കൊച്ചുണ്ണി എന്ന് വിളിച്ചതാണ് ഇടതുപക്ഷത്തെ പ്രതിനിധികരിച്ച് എത്തിയ എ.എച്ച്. ഹഫീസിനെ പ്രകോപിപ്പിച്ചത്. പിണറായി വിജയനെക്കുറിച്ച് വൃത്തികേട് പറയരുത് എന്ന് പറഞ്ഞ് ഹഫീസ് സീറ്റില്‍ നിന്ന് എഴുന്നേറ്റ് ബാഹുല്‍ കൃഷ്ണയുടെ കഴുത്തിലും കോളറിലും കടന്നുപിടിച്ചു. ഇരുവരും തമ്മില്‍ സ്റ്റുഡിയോയില്‍ അടിപിടിയായി. അവതാരകനും ചാനല്‍ ഫ്ളോറില്‍ ഉണ്ടായിരുന്നവരും ചേര്‍ന്ന് ഇരുവരെ പിന്നീട് പിടിച്ചുമാറ്റുകയായിരുന്നു.
കെറെയില്‍ പദ്ധതി ജനങ്ങള്‍ക്ക് ആവശ്യമില്ലെന്ന് നിലപാട് ആവര്‍ത്തിക്കവെ ഉമ്മന്‍ചാണ്ടിക്ക് മുമ്പ് ഇവിടെ കായംകുളം കൊച്ചുണ്ണി ഉണ്ടായിരുന്നു എന്ന് ഇടത്പക്ഷത്തെ പ്രതിനിധീകരിച്ച എ.എച്ച്. ഹഫീസ് പറഞ്ഞു. ആ കായംകുള കൊച്ചുണ്ണിയെ പുനരാവിഷ്കരിച്ചിരിക്കുകയാണ് പിണറായി വിജയനെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ബാഹുല്‍കൃഷ്ണ പറഞ്ഞതോടെയാണ് തമ്മില്‍ തല്ല് ആരംഭിച്ചത്.
മുഖ്യമന്ത്രിയെയാണ് കായംകുളം കൊച്ചുണ്ണി എന്ന് പറഞ്ഞത് അധിക്ഷേപിച്ചത്. അതു കേട്ടിരിക്കാന്‍ കഴിഞ്ഞില്ല. പിണറായി വിജയനെ ആരെയും അധിക്ഷേപിക്കാന്‍ അനുവദിക്കില്ലെന്നും ഹാഫിസ് ചര്‍ച്ചയില്‍ വ്യക്തമാക്കി. കെ റെയില്‍ കുറ്റി എടുക്കാന്‍ വന്നാല്‍ സിപിഎം എന്തുചെയ്യുമെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ചാനലില്‍ കണ്ടതെന്നും ഹാഫിസ് വെല്ലുവിളിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: