കറാച്ചി: പാകിസ്ഥാനില്‍ വീണ്ടും ന്യൂനപക്ഷ പീഡനം. സ്വന്തം ഭൂമി ഉപേക്ഷിച്ച് പോകണമെന്ന് സിഖ് കുടുംബത്തിന് താക്കീത്. പാകിസ്ഥാന് സിഖ് ഗുരുദ്വാര പ്രബന്ധക് കമ്മിറ്റിയുടെ മുന്‍ പ്രസിഡന്റ് മസ്താന് സിങ്ങിനും മക്കള്‍ക്കുമാണ് ഇസ്ലാമിക മതമൗലികവാദികളുടെ ക്രൂരമര്‍ദ്ദനമേറ്റത്. നാന്കണാ സാഹിബിലാണ് മസ്താന് സിങ്ങിനും മക്കളായ ദിലാവര്‍ സിങ്, പല്ലാ സിങ് എന്നിവര്‍ക്കും മര്‍ദ്ദനമേറ്റത്. ഇതേപ്പറ്റി ദിലാവര്‍ സിങ് വിവരിക്കുന്നത് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് സംഭവം ജനശ്രദ്ധയിലെത്തുന്നത്.
നാന്കണാ സാഹിബിലെ അഞ്ചര ഏക്കര്‍ ഭൂമി തങ്ങള്‍ക്ക് നല്കി സ്ഥലം വിട്ടുപോകണമെന്ന താക്കീതുമായി പ്രദേശത്തെ ഒരു വിഭാഗം മുസ്ലീങ്ങളും ഭരണകൂടവും പത്തു വര്‍ഷമായി സമ്മര്‍ദ്ദം ചെലുത്തുകയാണ്. ‘ഞങ്ങളെ പലതവണ അവര്‍ ആക്രമിച്ചു.
കൃഷിസ്ഥലത്ത് വിളവെടുക്കുമ്പോഴാണ് ഒടുവില്‍ ആക്രമിച്ചത്. ഭയപ്പെടുത്താന്‍ വെടിയുതിര്‍ത്തു. എന്റെ അനുജന് പല്ലായെ ഇരുമ്പ് വടികൊണ്ട് അടിച്ചു. പാകിസ്ഥാനില്‍ സ്വതന്ത്രമായി ജോലി ചെയ്യാനാകില്ല. സ്വന്തം വസ്തുവില്‍ കഴിയാനാകില്ല. പോലീസുകാരുള്‍പ്പെടെ അക്രമികളുടെ പക്ഷത്താണ്. നീതിപീഠമെങ്കിലും ഈ വാക്കുകള്‍ കേള്‍ക്കണം,’ ദിലാവര്‍ സിങ് വീഡിയോയില്‍ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: