കവരത്തി: ലക്ഷദ്വീപിലെ ഭരണസംവിധാനം കാര്യക്ഷമമാക്കാന്‍ രണ്ടു കലക്ടര്‍മാരെ നിയോഗിച്ച് ആഭ്യന്തരമന്ത്രാലയം. ദാദ്രനഗര്‍ഹവേലിയില്‍ നിന്നും സലോനി റായ്, രാകേഷ് മിന്‍ഹാസ് എന്നീ രണ്ട് ഐ.എ.എസ് ഓഫീസര്‍മാരാണ് ലക്ഷദ്വീപിലേക്ക് എത്തുന്നത്. ഇരുവരും 2016 ബാച്ച് ഉദ്യോഗസ്ഥരാണ്. നിലവിലെ ലക്ഷദ്വീപ് കലക്ടര്‍ എസ് അസ്കര്‍ അലിയുടെ സഹപാഠികളുമാണ്. എസ് അസ്കര്‍ അലി ഐഎഎസിനെ ദാദ്രാ നാഗര്‍ ഹവേലി, ദാമന്‍ ദിയു ദ്വീപുകളുടെ മേല്‍നോട്ടത്തിനായി കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ചു. ദ്വീപിലെ ഐ.പി.എസ് ഓഫീസര്‍മാരായ സച്ചിന് ശര്‍മ, അമിത് വര്‍മ എന്നിവര്‍ക്ക് ഡല്‍ഹിയിലേക്കും സ്ഥലംമാറ്റമുണ്ട്. പകരം ദാദ്രനഗര്‍ഹവേലിയില്‍ നിന്നും വി.എസ്. ഹരേശ്വര്‍ ലക്ഷദ്വീപിലേക്കും മാറ്റി നിയോഗിച്ചിട്ടുണ്ട്.
ലക്ഷദ്വീപിനെതിരെ മലയാളത്തിലെ മാധ്യമങ്ങള്‍ നല്കിയ വ്യാജവാര്‍ത്തകള്‍ പൊളിച്ചടുക്കിയ കലക്ടറാണ് എസ് അസ്കര്‍ അലി. മലയാള മാധ്യമങ്ങളുടെ വ്യാജപ്രചരണങ്ങള്‍ക്കെതിരെ അദേഹം കൊച്ചിയില്‍ എത്തി പത്രസമ്മേളനം നടത്തിയിരുന്നു. നിരവധി പ്രതിഷേധങ്ങള്‍ക്കിടെയാണ് അദേഹം ധൈര്യപൂര്‍വം കൊച്ചിയില്‍ എത്തി മാധ്യമങ്ങളെ കണ്ടത്. അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ദ്വീപില്‍ നടത്തുന്ന എല്ലാ വികസനങ്ങള്‍ക്കും അദേഹം പൂര്‍ണപിന്തുണ നല്‍കിയിരുന്നു.
കില്‍ത്താന്‍ ദ്വീപില്‍ കുറ്റകൃത്യങ്ങള്‍ കൂടുതലാണെന്നും ലഹരി ഉപയോഗം വര്‍ധിക്കുന്നതായും അസ്കര്‍ അലി തെളിവുകള്‍ സഹിതം വ്യക്തമാക്കിയിരുന്നു. ദ്വീപിലെ അനധികൃത കയ്യേറ്റങ്ങളാണ് ഒഴിപ്പിക്കുന്നതിനെയാണ് മാധ്യമങ്ങള്‍ ന്യായീകരിക്കുന്നതെന്നും അദേഹം തുറന്നടിച്ചിരുന്നു. ലക്ഷദ്വീപില്‍ മതസംഘടനകള്‍ നടത്തിയ പ്രതിഷേധങ്ങള്‍ തടയാന്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും സമാധാനം നിലനിര്‍ത്താന്‍ അദേഹം ശ്രമിക്കുകയും ചെയ്തിരുന്നു. ദ്വീപില്‍ നിന്നുള്ള മത്സകയറ്റുമതി വര്‍ദ്ധിപ്പിക്കാനും പെട്രോള്‍ പമ്പ് സ്ഥാപിക്കാനും എസ് അസ്കര്‍ അലി ഐപിഎസാണ് നേതൃത്വം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: