പത്തനംതിട്ട: കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്സ് ബസില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ഡ്രൈവറുടെ ശ്രമമെന്നു പരാതി. പത്തനംതിട്ട ഡിപ്പോയില്‍നിന്ന് ബംഗളൂരുവിലേക്കുള്ള സൂപ്പര്‍ ഡീലക്സ് ബസില്‍ ശനിയാഴ്ച പുലര്‍ച്ചെ മൂന്നിനാണ് സംഭവം. ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ കുടുംബത്തിലെ വിദ്യാര്‍ഥിനി ഇ മെയില്‍ വഴി പരാതി നല്കി.
പരാതിയില്‍ കെഎസ്ആര്‍ടിസി വിജിലന്‍സ് ഓഫിസര്‍ അന്വേഷണം തുടങ്ങി. പത്തനംതിട്ട ഡിപ്പോയിലെ െ്രെഡവര്‍ ഷാജഹാനെതിരെയാണ് പരാതി. ശനിയാഴ്ച പുലര്‍ച്ചെ മൂന്നിന് കൃഷ്ണഗിരിക്കു സമീപം വച്ചാണ് പീഡനം നടന്നത് എന്നാണ് പരാതിയില്‍ പറയുന്നത്. യുവതി ബെംഗളൂരുവില്‍ എത്തിയതിനു ശേഷം ഇമെയിലിലാണ് പരാതി നല്‍കിയത്. എന്നാല്‍, യുവതിയെ പരിചയമുണ്ടെന്നും പരാതി വ്യാജമാണെന്നുമാണ് ഷാജഹാന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: