തിരുവനന്തപുരം: കശുവണ്ടി പെറുക്കകാനും കേടുപാടുകള്‍ കൂടാതെ സൂക്ഷിക്കാനും പോലീസുകാരെ നിയോഗിച്ച് ഉത്തരവ്. കണ്ണൂര്‍ ആംഡ് പോലീസ് നാലാം ബറ്റാലിയനാണ് കശുവണ്ടി ശേഖരിക്കാന്‍ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ച് ഉത്തരവിറക്കിയത്. ബറ്റാലിയന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലെ കശുമാവുകളില്‍ നിന്നാണ് കശുവണ്ടികള്‍ ശേഖരിക്കേണ്ടത്. ഇതിനായി മൂന്നംഗ കമ്മിറ്റിയേയും രൂപീകരിച്ചു. ഉദ്യോഗസ്ഥരെ കശുവണ്ടി പെറുക്കാന്‍ നിയോഗിച്ചതില്‍ ഉദ്യോഗസ്ഥരുടെ ഇടയില്‍ തന്നെ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും ഉയരുന്നുണ്ട്. കശുവണ്ടി പറക്കാന്‍ പോകുമ്പോള്‍ യൂണിഫോം ധരിക്കണോ എന്നാണ് ഉയരുന്ന ട്രോളുകള്‍.
ബി കമ്പനിയിലെ ആംഡ് പോലീസ് സബ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലാണ് കമ്മിറ്റി. ഹെഡ് ക്വാര്‍ട്ടേഴ്സിലേയും കമ്പനിയിലേയും രണ്ട് ഹവില്ദാര്മാരേയും ഡ്യൂട്ടിയ്ക്ക് നിയോഗിച്ചിട്ടുണ്ട്. ബറ്റാലിയനിലെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളില്‍ നിന്നും കശുവണ്ടി ശേഖരിക്കാന്‍ നാല് തവണ ലേലം വിളിച്ചിരുന്നു. എന്നാല്‍ കശുവണ്ടി ഉത്പാദനത്തില്‍ കുറവ് വരികയും വില കുറയുകയും ചെയ്തതോടെ ലേലം ഏറ്റെടുക്കാന്‍ ആരും തയ്യാറായില്ല. നിലവില്‍ കശുമാങ്ങ നിലത്ത് വീണ് നശിക്കുകയാണ്. മഴയില്‍ ദുര്‍ഗന്ധവും ഉണ്ടാകുന്നുണ്ട്. ഇതേത്തുടര്‍ന്നാണ് കമാന്റന്റ് ശ്യാംസുന്ദര്‍ ടിപിയുടെ പേരില്‍ ഉത്തരവ് ഇറങ്ങിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: