കൊളംബോ: സര്‍ക്കാരിനെതിരായ പ്രതിഷേധസമരത്തെ നിയന്ത്രിക്കാനായി ചൊവ്വാഴ്ച ശ്രീലങ്കന്‍ പൊലീസ് നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാല് പേരുടെ നില ഗുരുതരമാണ്.
തെക്ക് പടിഞ്ഞാറന്‍ ശ്രീലങ്കന്‍ പ്രദേശമായ റംബുക്കാനയിലാണ് വെടിവെപ്പുണ്ടായത്. ഇപ്പോഴേ കൂടി നില്ക്കുന്ന ഇന്ധനവില വീണ്ടും തിങ്കളാഴ്ച വര്‍ധിച്ചപ്പോഴാണ് വീട്ടുകാരായ പ്രതിഷേധക്കാര്‍ സമരത്തിനെത്തിയത്. പ്രതിഷേധക്കാര്‍ അവരെ തടയാനെത്തിയ പൊലീസുമായി ഏറ്റുമുട്ടി. റംബുക്കാനയിലെ റെയില്‍വേ ട്രാക്ക് പ്രതിഷേധക്കാര്‍ തടഞ്ഞുവെന്ന് പൊലീസ് പറഞ്ഞു. ഇവരെ നീക്കം ചെയ്യാനെത്തിയപ്പോള്‍ പ്രതിഷേധക്കാര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു.
സാഹചര്യം നിയന്ത്രണാധീനമാക്കാനാണ് പൊലീസ് വെടിവെച്ചതെന്ന് പൊലീസ് വക്താവ് നിഹാല്‍ താല്‍ദുവ പറഞ്ഞു. പരിക്കേറ്റ 12 പേരെ കെഗല്ലേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ നാല് പേരുടെ നില ഗുരുതരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: