മുംബൈ: ആ ഓട്ടം, അതിന് ശേഷമുള്ള രാജകീയ ഇരിപ്പ്… കൈവിട്ട കളി രാജസ്ഥാന് തിരിച്ച് നല്കിയ ശേഷം സ്പിന്നര്‍ യിസ്വേന്ദ്ര ചാഹല്‍ മതിമറന്ന് ആഘോഷിച്ചു. ഒരോവറില്‍ ഹാട്രിക് ഉള്‍പ്പെടെ വീഴ്ത്തിയത് നാല് വിക്കറ്റ്. വിട്ടു നല്‍കിയത് രണ്ട് റണ്‍സ്. കത്തിക്കയറിയ ചാഹല്‍ 2019ലെ രാജകീയ ഇരിപ്പ് വീണ്ടും ആവര്‍ത്തിച്ചത് കൗതുകമായി.
2019ല്‍ ടീമിലിടം ലഭിക്കാതിരുന്ന ചഹല്‍ ബൗണ്ടറിക്ക് പുറത്ത് താരങ്ങള്‍ക്കുള്ള വെള്ളവുമായി രാജകീയ രീതിയില്‍ ഇരിക്കുന്ന ചിത്രം ചര്‍ച്ചയായിരുന്നു. അന്ന് അനുകൂലിക്കുകയും വിമര്‍ശിക്കുകയും ചെയ്ത് നിരവധി പേര് രംഗത്തെത്തി. എന്നാല്‍ ആ വിമര്‍ശനങ്ങളെ നേട്ടങ്ങളുടെ പശ്ചാത്തലത്തില്‍ പുനര്‍ ആവിഷ്കരിച്ച ചാഹല്‍ വീണ്ടും ചര്‍ച്ചയായി. മത്സര ശേഷം ആന്ന് ഇരുന്നത് വീണ്ടും ആവര്‍ത്തിക്കുകയാണ് ചെയ്തതെന്നും ചാഹല്‍ പറഞ്ഞു.
ഇതിനിടെ വലിയ നേട്ടം സ്വന്തമാക്കുമ്പോള്‍ ചാഹലിന്റെ ഭാര്യ ധനശ്രീ വര്‍മ ഗ്യാലറിയില്‍ ആഘോഷിക്കുന്ന വീഡിയോയും ചര്‍ച്ചയായി. നേരത്തെ ചാഹലിനൊപ്പം ടീം ബബിളില്‍ ധനശ്രീയും ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസമാണ് ബബിള്‍ വിട്ട് പുറത്തുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: